അഡ്വ.യു പ്രതിഭ എം എല്‍ എയുടെ ഇടപെടലിനെ തുടര്‍ന്ന് കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മുസ്ലിം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്കു 12 മുതല്‍ രണ്ടുവരെ ജുമുഅ പ്രാര്‍ത്ഥന നടത്തുന്നതിന് അനുവാദം നല്‍കുവാന്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദ്ദേശം നല്‍കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. വെള്ളിയാഴ്ചകളില്‍ പ്രാര്‍ത്ഥനക്കായി പോകുവാന്‍ കോളേജ് അധികൃതര്‍ അനുവദിക്കുന്നില്ല എന്ന് കാണിച്ച് എം.എല്‍.എയ്ക്ക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിവേദനം നല്‍കിയിരുന്നു. എംഎൽഎ ഈ വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്.