ജില്ലാ കളക്ടർ
ആലപ്പുഴ
മാഡം ,
ആലപ്പുഴ ജില്ലയിൽ ദിനംപ്രതി ഏറ്റവും കൂടുതൽ അപകടം നടക്കുന്ന സ്ഥലമാണ് കായംകുളത്തെ കരീലക്കുളങ്ങര, കൊറ്റുകുളങ്ങര പ്രദേശങ്ങൾ. എന്നാൽ റോഡ് സുരക്ഷാ അതോറിറ്റിയുടെയും ട്രാഫിക് ഡിപ്പാർട്മെന്റിന്റെയും ഭാഗത്തു നിന്നും ഉണ്ടാകുന്ന ഗുരുതരമായ അനാസ്ഥയാണ് ഇത്തരം അപകടങ്ങൾക്ക് കാരണം .ദിനംപ്രതി ഒരു മരണം എന്ന നിലയിലേക്കു കഴിഞ്ഞ ഒരു ആഴ്ചയിൽ ഹൈവേയിലെ പല പ്രദേശങ്ങളും മാറിയിരിക്കുന്നു.
2017 -18 വർഷത്തെ കണക്കു പരിശോദിച്ചാൽ 32 പേരാണ് വിവിധ അപകടങ്ങളിൽ കായംകുളം മണ്ഡലത്തിൽ മാത്രം മരണപ്പെട്ടത്. ഇക്കഴിഞ്ഞ ഒരാഴ്ച മാത്രം ദിവസേന ഒരാൾ എന്ന നിലയിൽ അപകടമരണം നടന്നിട്ടുണ്ട്. അപകടമരണം നടന്ന വീട് സന്ദർശിച്ചു ഹൃദയഭേദകമായ കാഴ്ചകൾക് സാക്ഷ്യം വഹിക്കുന്ന എം എൽ എ ആയി മാറാൻ എനിക്ക് ഏറെ വിഷമം ഉണ്ട് . ഇനി ഒരു അനാസ്ഥ ഡിപ്പാർട്മെന്റിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തു നിന്നും ഉണ്ടാകുവാൻ പാടില്ല. ആയതിനു പ്രിയപ്പെട്ട ജില്ലാ കളക്ടർ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നല്കണമെന്നു അറിയിക്കുന്നു .
സ്നേഹപൂർവ്വം
അഡ്വ.പ്രതിഭ എം. എൽ. എ