January 2018

പൊതുവേ ആളുകൾക്കുള്ള ഒരു ധാരണയാണ് കാർന്നോന്മാരുടെ സ്വത്ത് മക്കൾക്ക് ലഭിക്കുമെന്നുള്ളത്. അത്തരം മിഥ്യാധാരണയുടെ പേരിൽ മാതാപിതാക്കളെ പരിപാലിക്കാനും യാതൊരു താൽപര്യവും കാണിക്കാതെ ജീവിച്ചു പോരുകയും സ്വത്തിൽ അവകാശം ഉന്നയിക്കുകയും ചെയ്യുന്ന ആളുകൾ അനവധിയാണ്. 

ഒരാളുടെ ജീവിത കാലത്ത് അയാളുടെ പേരിൽ പോക്കുവരവ് ചെയ്തിരിക്കുന്ന വസ്തുക്കൾ അയാൾക്ക് ഇഷ്ടമുള്ളപോലെ കൈമാറ്റം ചെയ്യുകയോ എഴുതുകയോ മറ്റുകരണങ്ങൾ ചെയ്യുകയോ ആകാം. അപ്രകാരം ഒന്നും ചെയ്യാതെ, വസ്തുക്കളെ സംബന്ധിച്ച് യാതൊരു തീരുമാനവും പറയാതെ മരണമടഞ്ഞാൽ മാത്രമാണ് പിന്തുടർച്ച അവകാശ നിയമപ്രകാരം മക്കൾക്കോ അവകാശികൾക്കോ സ്വത്ത് വന്നുചേരുന്നത്.       
        
  
              കടപ്പാട്: അഡ്വ.ഷെറി ജെ തോമസ്

 കായംകുളം പാർക്ക് ജംഗ്ഷൻ -ലിങ്ക്  റോഡ് 
ഉദ്‌ഘാടനം 2017  ജനുവരി 11 ന്  3  മണിക്ക് . 
യു . പ്രതിഭ ഹരി എം.ൽ.എ 
യുടെ  അധ്യക്ഷതയിൽ 
മന്ത്രി  ശ്രീ. ജി. സുധാകരൻ നിർവഹിച്ചു.
 .

കായംകുളം പട്ടണത്തിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി യു.പ്രതിഭാഹരി എം എൽ എ യുടെ അഭ്യർത്ഥന പ്രകാരം പൊതുമരാമത്ത് വകുപ്പിൽ നിന്നും
 50 ലക്ഷം രൂപ വിനിയോഗിച്ച് 
ഇന്റർലോക്ക് പാകി പുനരുദ്ധരിച്ച 
കായംകുളം പാർക്ക് ജംഗ്ഷൻ -ലിങ്ക് റോഡ് ന്റെ ഉദ്ഘാടനം 
കേരള പൊതുമരാമത്ത് & രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കുന്നു

സിപിഐഎം ആലപ്പുഴ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി കായംകുളം പുല്ലുകുളങ്ങരയിൽ "വർത്തമാനകാല ഇന്ത്യ -യുവാക്കളും  വിദ്യാർത്ഥികളും" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ 
എം.ബി രാജേഷ് എം.പി  ഉദ്ഘാടനം ചെയ്യുന്നു.


ജില്ലാ കളക്ടർ
ആലപ്പുഴ
  മാഡം ,
                  ആലപ്പുഴ ജില്ലയിൽ ദിനംപ്രതി ഏറ്റവും കൂടുതൽ അപകടം നടക്കുന്ന സ്ഥലമാണ് കായംകുളത്തെ കരീലക്കുളങ്ങര, കൊറ്റുകുളങ്ങര പ്രദേശങ്ങൾ. എന്നാൽ റോഡ് സുരക്ഷാ അതോറിറ്റിയുടെയും ട്രാഫിക് ഡിപ്പാർട്മെന്റിന്റെയും ഭാഗത്തു നിന്നും ഉണ്ടാകുന്ന ഗുരുതരമായ അനാസ്ഥയാണ് ഇത്തരം അപകടങ്ങൾക്ക് കാരണം .ദിനംപ്രതി ഒരു മരണം എന്ന നിലയിലേക്കു കഴിഞ്ഞ ഒരു ആഴ്ചയിൽ ഹൈവേയിലെ പല പ്രദേശങ്ങളും മാറിയിരിക്കുന്നു.
                         
                     2017 -18 വർഷത്തെ കണക്കു പരിശോദിച്ചാൽ 32 പേരാണ് വിവിധ അപകടങ്ങളിൽ കായംകുളം മണ്ഡലത്തിൽ മാത്രം മരണപ്പെട്ടത്. ഇക്കഴിഞ്ഞ ഒരാഴ്ച മാത്രം ദിവസേന ഒരാൾ എന്ന നിലയിൽ അപകടമരണം നടന്നിട്ടുണ്ട്. അപകടമരണം നടന്ന വീട് സന്ദർശിച്ചു ഹൃദയഭേദകമായ കാഴ്ചകൾക് സാക്ഷ്യം വഹിക്കുന്ന എം എൽ എ ആയി  മാറാൻ എനിക്ക് ഏറെ വിഷമം ഉണ്ട് . ഇനി ഒരു അനാസ്ഥ ഡിപ്പാർട്മെന്റിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തു  നിന്നും ഉണ്ടാകുവാൻ പാടില്ല. ആയതിനു പ്രിയപ്പെട്ട  ജില്ലാ കളക്ടർ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നല്കണമെന്നു അറിയിക്കുന്നു .  


                                                   

സ്നേഹപൂർവ്വം
അഡ്വ.പ്രതിഭ എം. എൽ. എ 




കായംകുളം മണ്ഡലത്തിൽ ഭഗവതിപ്പടി -കരീലക്കുളങ്ങര - മല്ലിക്കാട്ടുകടവ് - ബാക്‌വാട്ടർ റോഡിനു 20 കോടി രൂപയുടെ അംഗീകാരം കിഫ്ബിയിൽ നിന്നും ലഭിച്ചു.

9.61 കിലോമീറ്റർ നീളമുള്ള റോഡ് ആധുനിക ബിഎം ആൻഡ് ബിസി സാങ്കേതികവിദ്യ ഉപയോഗിച്ച് ദേശീയ നിലവാരത്തിലാണ് നിർമ്മിക്കുന്നത്.പത്തിയൂർ പാലം അടക്കം എട്ടോളം ചെറുതും വലുതും ആയ കൽവെർട്ടുകൾ, ട്രാഫിക് സേഫ്റ്റി വർക്കുകൾ, സൈൻ ബോർഡ്‌കൾ എന്നിവ സ്ഥാപിക്കും.


അഡ്വ.യു പ്രതിഭ എം എല്‍ എയുടെ ഇടപെടലിനെ തുടര്‍ന്ന് കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മുസ്ലിം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്കു 12 മുതല്‍ രണ്ടുവരെ ജുമുഅ പ്രാര്‍ത്ഥന നടത്തുന്നതിന് അനുവാദം നല്‍കുവാന്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദ്ദേശം നല്‍കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. വെള്ളിയാഴ്ചകളില്‍ പ്രാര്‍ത്ഥനക്കായി പോകുവാന്‍ കോളേജ് അധികൃതര്‍ അനുവദിക്കുന്നില്ല എന്ന്  കാണിച്ച് എം.എല്‍.എയ്ക്ക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിവേദനം നല്‍കിയിരുന്നു. എംഎൽഎ ഈ വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്.


കായംകുളം മണ്ഡലത്തിൽ  യു .പ്രതിഭ  എം എൽ എ  യുടെ  വികസനനിധിയിൽ നിന്നും ഇരുപത്തേഴു ലക്ഷം  രൂപ വിനിയോഗിച്ചു പുനരുദ്ധരിച്ച മൂന്നു റോഡുകൾ  പുതുവത്സരദിനത്തിൽ തുറന്നുകൊടുത്തു.

കായംകുളം നഗരസഭ വാർഡ്  ഇരുപത്തിയഞ്ചിൽ  കാരൂര്ച്ചിറ ചെന്തിട്ട റോഡ് ,  വാർഡ്  ഇരുപത്തിമൂന്നിൽ കൊച്ചാലുംമൂട്  കരുമതലക്കൽ റോഡ് ,  വാർഡ്‌ ഏഴിൽ കായംകുളം നഗരസഭ വാർഡ്  ഇരുപത്തിഅഞ്ചിൽ  കാരൂര്ച്ചിറ ചെന്തിട്ട റോഡ് ,  വാർഡ്  ഇരുപത്തിമൂന്നിൽ കൊച്ചാലുംമൂട്  കരുമതലക്കൽ റോഡ് ,  എരുവ  പോസ്റ്റ് ഓഫീസ് എന്നിവയാണ്  നിർമ്മാണം പൂർത്തീകരിച്ചു  നാടിനായി സമർപ്പിച്ചത്  

 പ്രതിഭ  എം  എൽ  എ
യുടെ  സ്പെഷ്യൽ  ഫണ്ട് 


വിനിയോഗിച്ചു നിർമ്മിച്ച മൂന്നു റോഡുകളുടെ ഉത്‌ഘാടനം

01-01-2018
  പുതുവർഷത്തിൽ    
ബഹു  എം എൽ എ നിർവഹിച്ചു 

1. എരുവ  പോസ്റ്റ് ഓഫീസ് റോഡ്   കായംകുളം നഗരസഭ 


2. കരുമതലക്കൽ  ചെന്തിട്ട റോഡ്  കായംകുളം നഗരസഭ 



3. കാരൂർ ചിറ ചെന്തിട്ട  റോഡ് - കായംകുളം നഗരസഭ




    TRENDING

    Top Featured

    [Blogs][carousel animated][#FF0000]

    pra?????a

    {picture#https://external-maa2-1.xx.fbcdn.net/safe_image.php?d=AQAHyE34ImFUuTmy&w=600&h=600&url=fbstaging%3A%2F%2Fgraph.facebook.com%2Fstaging_resources%2FMDE0NDg4Mzk1NzU3NDUzODY6ODcxNDQ1MTcx&cfs=1&_nc_hash=AQBYDByhHmlIViKV} adv pra?????a onl?ne {facebook#https://www.facebook.com/advprathibha} {twitter#https://www.twitter.com/advprathibha} {google#https://plus.google.com/u/0/} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://www.youtube.com/channel/UCBBqqTu4VzZCI9mCTf9eHbA?sub_confirmation=1} {instagram#https://instagram.com/advprathibha?igshid=lttfep6ajagj}

    Contact Form

    Name

    Email *

    Message *

    Powered by Blogger.