പൊതുവേ ആളുകൾക്കുള്ള ഒരു ധാരണയാണ് കാർന്നോന്മാരുടെ സ്വത്ത് മക്കൾക്ക് ലഭിക്കുമെന്നുള്ളത്. അത്തരം മിഥ്യാധാരണയുടെ പേരിൽ മാതാപിതാക്കളെ പരിപാലിക്കാനും യാതൊരു താൽപര്യവും കാണിക്കാതെ ജീവിച്ചു പോരുകയും സ്വത്തിൽ അവകാശം ഉന്നയിക്കുകയും ചെയ്യുന്ന ആളുകൾ അനവധിയാണ്.
ഒരാളുടെ ജീവിത കാലത്ത് അയാളുടെ പേരിൽ പോക്കുവരവ് ചെയ്തിരിക്കുന്ന വസ്തുക്കൾ അയാൾക്ക് ഇഷ്ടമുള്ളപോലെ കൈമാറ്റം ചെയ്യുകയോ എഴുതുകയോ മറ്റുകരണങ്ങൾ ചെയ്യുകയോ ആകാം. അപ്രകാരം ഒന്നും ചെയ്യാതെ, വസ്തുക്കളെ സംബന്ധിച്ച് യാതൊരു തീരുമാനവും പറയാതെ മരണമടഞ്ഞാൽ മാത്രമാണ് പിന്തുടർച്ച അവകാശ നിയമപ്രകാരം മക്കൾക്കോ അവകാശികൾക്കോ സ്വത്ത് വന്നുചേരുന്നത്.
കടപ്പാട്: അഡ്വ.ഷെറി ജെ തോമസ്