2019

ലോകാ സമസ്താ സുഖിനോ ഭവന്തു .. എത്ര നല്ല മനോഹരമായ മന്ത്രധ്വനി മുഴുങ്ങുന്ന നാടായിരുന്നു നമ്മുടേത്. എന്നാൽ ഭക്തർ ആണെന്ന് പറയുകയും  മന്ത്രങ്ങൾ ഉരുവിടുകയും ചെയ്യുന്ന പരമഭക്തൻമാർ എന്നു പറയുന്ന ഭരണാധികാരികളുടെ പ്രാർത്ഥിക്കുന്ന ചുണ്ടുകൾക്കും ചെയ്യുന്ന പ്രവർത്തികൾക്കും തമ്മിൽ ഒരു ബന്ധവും ഇല്ലാതെ വന്നിരിക്കുന്നു. ലോകത്തിനു മുഴുവൻ സുഖം വരട്ടെ എന്ന് പറഞ്ഞ മന്ത്രധ്വനികൾ മുഴങ്ങിയ നാട്ടിൽ പൗരത്വ ബില്ലിലൂടെ ഒരു വിഭാഗം ജനങ്ങൾക്ക് തന്നെ പിറന്ന നാട്ടിൽ ജീവിക്കുന്നത് തന്നെ സംശയകരമായ സാഹചര്യത്തിലൂടെ പോകുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുന്നു.. ഒരു ഹൈന്ദവ കുടുംബത്തിൽ കുഞ്ഞുനാളുകളിൽ എന്താണ് ദൈവത്തിനോട് പ്രാർത്ഥിക്കേണ്ടത്‌ എന്ന് ചോദിക്കുമ്പോൾ " ലോക സമസ്ത സുഖിനോ ഭവന്തു എന്ന് പ്രാർത്ഥിക്കാൻ പറയും.. കുഞ്ഞു മനസ്സുകളുടെ കൗതുകത്തിൽ മന്ത്രധ്വനിയുടെ അർത്ഥം ചോദിക്കുമ്പോ അമ്മമാർ പറയുന്നത് മനോഹരമായ മറുപടി ആണ്.. ലോകത്തുള്ള ഒരു പുൽക്കൊടിക്ക് പോലും ഒരു അപകടവും വരരുത് എന്ന്.." നോക്കൂ ഒരു പുൽക്കൊടിക്ക് പോലും അപകടം വരരുത് എന്ന മഹാമന്ത്രധ്വനി മുഴങ്ങിയ നമ്മുടെ നാടിനെ എത്ര പെട്ടെന്നാണ് ഭയത്തിന്റെയും വിദ്വേഷത്തിന്റെയും സംശയത്തിന്റെയും മുന്നിലേക്ക് കപട ഭക്തവേഷവും മന്ത്രവും ഉപയോഗിക്കുന്ന ഭരണാധികാരികളെ നിങ്ങൾ മുറിവേൽപ്പിച്ചത്.

                   എത്ര നല്ല നാടായിരുന്നു എന്റേത്.. ഒരു പക്ഷേ ഏറ്റവും സുന്ദരമായ ബാല്യകാലം ..ക്ലാസ്സിൽ കൂടെ അടുത്തിരിക്കുന്ന ആൾ ഏതു ജാതിയാണെന്നോ ഏതു മതമാണെന്നോ അറിയാതെ ഞങ്ങൾ വളർന്ന സ്കൂൾക്കാലം ..അല്ല ഞങ്ങളെ വളർത്തിയ കുട്ടിക്കാലം.. അന്ന് ഞങൾക്ക് ഗാന്ധിജിയെയും നെഹ്‌റുവിനെയും ഡോ.രാധാകൃഷ്ണനെയും അറിയാമായിരുന്നു.. സഖാവ് ഇ എം എസിനേയും ആർ ശങ്കറിനേയും . സഖാവ് നായനാരെയും ഗൗരിയമ്മയേയും കമ്യൂണിസ്റ് കോൺഗ്രസ് പ്രസ്ഥാനങ്ങളെയും അറിയാമായിരുന്നു.. കുട്ടിക്കാലം സുഖകരമായ സുഗന്ധ ഓർമ്മയായിരുന്നു 80 കളിലും 90 കളിലും..

                  മെല്ലെ മെല്ലെ ക്ഷേത്രങ്ങളോട് ചേർന്ന് കുറുവടി രാഷ്ടീയം തുടങ്ങി.. അവിടെ ഭക്തർക്ക് എണ്ണ, കർപ്പൂരം, നെയ്, മാല, തുടങ്ങിയ പൂജാദ്രവ്യങ്ങൾ വിൽക്കാൻ എന്ന പേരിൽ സംഘപരിവാർ പിടിമുറുക്കാൻ തുടങ്ങി .. ജാതി ജാതിയെയും മതം മതത്തെയും തിരയാൻ ആരംഭിച്ചു.. ഭക്‌തിയുടെ മറവിൽ , ആൾ ദൈവങ്ങളുടെ മറവിൽ അന്ധവിശ്വാസത്തിൽ  അത് രാജ്യമാകെ പുതിയ ഒരു ജാതി മത രാഷ്ട്രീയ ചിന്തക്ക് വിഷ ബീജം പാകൽ ആയിരുന്നു എന്ന് നമ്മൾ ശരിക്കും അറിഞ്ഞത് 2010 അടുത്താണ്. അതെ നമ്മുടെ രാജ്യത്തെ ജാതി മത വർഗ്ഗ ചിന്തയുടെയും അന്ധവിശ്വാസത്തിന്റെയും നട്ടാൽ കുരുക്കാത്ത കള്ളപ്രചരണത്തിന്റെയും താവളമാക്കി സംഘ പരിവാരങ്ങളും മനുവാദികളും മാറ്റി കൊണ്ടേയിരുന്നു..

                     വിലക്കയറ്റം വന്നപ്പോൾ ആഗോളവൽക്കരണം വന്നപ്പോൾ ആസിയാൻ കരാറിൽ ഒപ്പിട്ടപ്പോൾ ആണവ റിയാക്ടർ ഇന്ത്യയുടെ മണ്ണിൽ ഇറക്കാൻ കരാർ ഒപ്പിട്ടപ്പോൾ ഇവിടെ എതിർ ശബ്ദം തീർത്തത് ഇടതുപക്ഷമായിരുന്നു. അതെ അതെന്നും ജനപക്ഷമായിരുന്നു.. ഇടതുപക്ഷം സോഷ്യലിസ്റ്റ് ആശയങ്ങൾ ഉയർത്തി മാനവികതയിൽ ഊന്നി മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി നിരന്തരം പോരാടി കൊണ്ടിരുന്നു.. അന്ന് മാറി നിന്നവരും അപമാനിച്ചവരും ഉണ്ട് .. അറിയുക പ്രിയരെ ഈ നാട്ടിലെ മതങ്ങൾക്ക് വേണ്ടിയല്ല മനുഷ്യന് വേണ്ടി നിർഭയം സംസാരിക്കാൻ തെരുവിൽ ഇറങ്ങിയത് ഇടതുപക്ഷമാണ്. ഇത് ജാതിയുടെയും മതത്തിന്റെയും സമരമല്ല.. നമ്മുടെ തന്നെ കൂടെപിറപ്പുകളുടെ ആത്മവിശ്വാസത്തിന്റെ , ഭയരഹിതമായ ജീവിതത്തിന്റെ ,നിലനിൽപ്പിന്റെ  സമരമാണ്. അതെ ഭയം, സംശയം ഇവ രണ്ടും മനുഷ്യനെ മുന്നോട്ട് നയിക്കില്ല. ഭയമില്ലാതെ പിറന്ന മണ്ണിൽ ജീവിക്കാൻ കഴിയണം നമ്മൾക്ക് .. അതിനാവട്ടെ ഓരോ മുദ്രാവാക്യവും💪💪💪


        എഴുതേണ്ട പറയേണ്ട എന്ന് കരുതും പക്ഷേ ഉള്ളിൽ തിങ്ങി കൂടുന്ന ചില തികട്ടലുകൾ അത് പറഞ്ഞേ മതിയാവൂ. ഒരിക്കൽ എന്റെ ഒരു മാധ്യമ സുഹൃത്ത് മറ്റൊരു മാധ്യമ പ്രവർത്തകൻ എന്നെ കുറിച്ച് പറഞ്ഞ കമന്റ് എന്നോട്  പങ്കു വെച്ചു. .. "ഇവരെന്തിനാണ് എല്ലാ വിഷയത്തിലും അഭിപ്രായം പറയുന്നത് എന്ന് , സീനിയർ ആയ ആലപ്പുഴയിലെ ലീഡേഴ്സ് പോലും അഭിപ്രായം പറയാത്ത ചില വിഷയത്തിൽ ഇവർ മാത്രം എന്തിനാണ് ഇങ്ങനെ എഴുതുന്നതും പറയുന്നതും എന്ന്.. ആ സുഹൃത്ത് അടക്കമുള്ളവരോട് ഒന്നേ പറയാനുള്ളൂ. നട്ടെല്ല് ഉള്ളതുകൊണ്ട് തന്നെയാണ് ഞാൻ ഇങ്ങനെ ആയത്.. ഇനിയും അങ്ങനെ ആവു ..എന്റെ ജില്ലാ പഞ്ചായത്ത് കാലം ഒക്കെ ഞാൻ ഓർക്കാറുണ്ട്.. എത്രയൊക്കെ ഉപദ്രവങ്ങൾ എനിക്ക് അന്ന് ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നോ . ഹൃദയം തകർക്കുന്ന തരത്തിൽ ഞാൻ ചെയ്യാത്ത ഇന്നും ചെയ്യാൻ അറിയാത്ത ചിന്തിക്കാത്ത അഴിമതി കഥകൾ ചമച്ചു വിട്ടിട്ടുണ്ട് ചിലർ. അതൊക്കെ എന്നെ കൂടുതൽ കരുത്തുള്ളവൾ ആക്കിയിട്ടുമുണ്ട്. ഇനി നിയമസഭാ  തെരഞ്ഞെടുപ്പ് വന്നപ്പോൾ പ്രധാന മാധ്യമങ്ങളൊക്കെ സർവ്വേ ഫലത്തിൽ ഞാൻ പരാജയപ്പെടും എന്ന് എഴുതി വിട്ടു.. ഇന്നും ഞാൻ ഓർക്കുന്നു.. ഒരിക്കലും ഞാൻ അവർക്ക് അരുമയായിരുന്നില്ല.. 🧘അതുകൊണ്ട് തന്നെ എന്നെ പോലെയുള്ള സ്ത്രീകളെ പലപ്പോഴും അവർ കണ്ടില്ലെന്ന് നടിക്കാറുമുണ്ട്..അതിനൊരുദാഹരണം CbL (കായംകുളം വള്ളംകളി ) ഏറ്റവും ഭംഗിയായി നടത്തിയപ്പോഴും ഒരു നല്ല വാർത്തയും കായംകുളത്തെ കുറിച്ച് കണ്ടില്ല.. (നെഹ്റു ട്രോഫിയോട് കിടപിടിക്കുന്ന റാലി അടക്കം സംഘടിപ്പിച്ചപ്പോഴും ) ഇല്ലാത്ത ഒരു കള്ള വാർത്ത ഒരു പ്രമുഖ പത്രം ബോക്സിൽ കൊടുത്തു പരിപാടിയുടെ ശോഭ കെടുന്ന രീതിയിൽ .. എന്തിനായിരുന്നോ എന്തോ🧘
                        ഇപ്പോ ഇതെഴുതാൻ കാര്യം കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്ന ചില വാർത്തകളുടെ അടിസ്ഥാനത്തിൽ ആണ്. തിരുവനന്തപുരത്ത് കുഞ്ഞുങ്ങളുടെ വാർത്ത. എന്തൊക്കെ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ ആണ് എന്റെ മാധ്യമങ്ങളേ നിങ്ങൾ പടച്ചുവിട്ടത്.. പല പത്രങ്ങളുടെയും ഫ്രണ്ട് പേജ് ഒന്ന് എടുത്തു നോക്കിയാ ഞെട്ടി ബോധം പോകും.😔🙃.. കഴിയ്ക്കാനില്ലാതെ അമ്മയും മക്കളും , മണ്ണ് തിന്ന് കുഞ്ഞുങ്ങൾ😬🥺.. സാംസ്ക്കാരിക കേരള മേ ലജ്ജിക്കൂ ഇങ്ങനെ പോകുന്നു വാർത്തകൾ ... ഇപ്പോ സത്യാവസ്ഥ ഒക്കെ പുറത്ത് വന്നു.. ആറ് മക്കൾക്ക് ജന്മം കൊടുത്ത മനുഷ്യൻ മാത്രമാണ് കുഞ്ഞുങ്ങളുടെ ദുരവസ്ഥക്ക് ഉത്തരവാദി.. അയാൾ മാത്രം. ജന്മം കൊടുക്കുന്ന മക്കൾക്ക് അന്നം കൊടുത്തും വിദ്യാഭ്യാസം നൽകിയും പോറ്റിവളർത്താൻ ജോലി ചെയ്യണം.. ഇവിടെന്താ സംഭവിച്ചെ കുഞ്ഞുങ്ങളെ നോക്കിയില്ല എന്ന് മാത്രമല്ല, അവരെ മർദ്ദിക്കുകയും ചെയ്യുമെന്ന് പറയുന്നു.. ആ പിതാവിനെ ആദ്യം അറസ്റ്റ് ചെയ്യണം. മദ്യപാന ശീലം ചികിൽസയിലൂടെ മാറ്റാൻ കഴിയുമെങ്കിൽ അതിനും ശ്രമിക്കണം.. 
                    പ്രിയരേ,... ഇവിടെ യഥാർത്ഥ വില്ലൻ ആരാണ് . നിസംശയം എനിക്ക് പറയാൻ ആവും "മദ്യം ..മദ്യം തന്നെയാണ് ആ കുടുംബത്തിൽ വില്ലനായത്. മദ്യപിച്ച ബോധമില്ലാത്ത കൊള്ളരുതാത്തവനായ, 6 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ  ആ പിതാവ് തന്നെയാണ് കുറ്റക്കാരൻ, കുഞ്ഞുങ്ങളെ നോക്കിയില്ല എന്ന ഗുരുതര കുറ്റം ചെയ്തവൻ. വാർഡ് മെമ്പർ ,ആശ പ്രവർത്തകർ, അംഗൻവാടിക്കാർ ഇവരൊക്കെ ചെറുതായി കുറ്റം ചെയ്തിട്ടുണ്ട്.. (കുടുംബ സംബന്ധമായ കാര്യമായതിനാൽ ചില പരിമിതകളും ഇടപെടുന്നവർക്ക് ഉണ്ടാകാം എന്ന വസ്തുതയും ചൂണ്ടികാണിക്കട്ടെ. ) ..
                   യഥാർത്ഥ വില്ലനായ മദ്യത്തെ തുറന്നു കാണിച്ച് മദ്യപാനിയായ ഗൃഹനാഥൻമാരുടെ വീട്ടിലെ മക്കൾ അനുഭവിക്കുന്ന ശരിയായ മാനസികവും ശാരീരികവുമായ സംഘർഷത്തെ കുറിച്ച് നമ്മൾക്ക് ചിന്തിയ്ക്കാം. ഇടപെടാം.. പത്ത് വോട്ടിന് വേണ്ടി അല്ലെങ്കിൽ ജനകീയനായ മുഖ്യമന്ത്രിയെ ഒന്ന് ഇകഴ്ത്താൻ ഈ ഗവൺമെന്റ് ആണ് കുഴപ്പം എന്ന് പ്രചരിപ്പിക്കാൻ നിങ്ങൾ (ചില മാധ്യമങ്ങളും തലയിൽ ആൾതാമസം അശേഷം ഇല്ലാത്ത ചില കോൺഗ്രസ് RSS വിടുപണിക്കാരും ) എന്തിനെയും ആയുധമാക്കുമ്പോൾ നിരക്ഷരരായ തെറി ഭ്രാന്തൻ മാർ  സമനില തെറ്റി സോഷ്യൽ മീഡിയ വാളുകളിൽ തെറി ശർദ്ദിക്കുമ്പോഴും നിങ്ങൾ ഓർക്കുക.. ഈ കേരളം ഒരുപാട് മുന്നിലാണ്. ഒരുപാട് ... ലോകത്തിന്റെ മുന്നിൽ തന്നെ ഈ കേരളം മാതൃകയാവുകയാണ്.. ഒരു പഴമുറം കൊണ്ട് പിണറായി എന്ന വികസന സൂര്യനെയോ ... വികസന ക്ഷേമങ്ങൾക്ക് നേതൃത്വം നൽകുന്നു ഇടതുപക്ഷത്തെയോ നിങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല. ഒന്നും..." തമസോമാ ജ്യോതിർ ഗമയ🙏 "

       

        കായംകുളം താലൂക്കാശുപത്രി വികസനത്തിന്‌ 64.71 കോടിയുടെ പദ്ധതികൾക്ക്‌ ഭരണാനുമതി ലഭിച്ചു. 2,12,631 ചതുരശ്ര അടിയിൽ ഏഴ്‌ നിലകളുള്ള കെട്ടിട സമുച്ചയത്തിൽ 325 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുണ്ടാകും. മേജർ ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്മെന്റ്, ലബോറട്ടറി, 24 മണിക്കൂർ അത്യാഹിത വിഭാഗം, എക്‌സ്‌ റേ, സിടി സ്‌കാൻ യൂണിറ്റ്‌, ഐപി വാർഡ്‌ എന്നിവ സജ്ജമാക്കും.

     20 ഡയാലിസിസ് യൂണിറ്റ്, 22 കിടക്കയുള്ള ഡേ കെയർ കീമോ തെറാപ്പി, ഓപറേഷൻ തീയറ്റർ, തീവ്രപരിചരണ യൂണിറ്റ്‌, 16 പേ വാർഡ്‌, സെമിനാർ-കോൺഫറൻസ് ഹാൾ, വിശ്രമ മുറികൾ, വിഐപി ലോഞ്ച്, ലിഫ്റ്റ്, ലാൻഡ്‌ സ്‌കേപ്പിങ്‌, അത്യാധുനിക ഉപകരണങ്ങൾ എന്നിവ ഒരുക്കും. കേരള ഹൗസിങ്‌ ബോർഡ് കോർപറേഷനാണ്‌ നിർവഹണ ഏജൻസി. കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുന്ന
ത്.

അന്നും ഇന്നും എന്നും പറയുന്നു നവോത്ഥാനം എന്നാൽ സ്ത്രീകളെ മല കയറ്റുന്നതല്ല.. എന്നാൽ പുരോഗമന സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടന്ന ആക്ഷേപങ്ങളെ ചെറുക്കാൻ പഴയ ഇരുണ്ട കാലത്തേക്ക് നടക്കേണ്ടവരല്ല സ്ത്രീകൾ എന്ന് പറയാൻ ഞങ്ങൾ വനിതാ മതിൽ തീർത്തു. ഈ നാടിനെ വിശ്വാസങ്ങളുടെ തീയിൽ വെന്തു വെണ്ണീറാക്കാൻ ആഗ്രഹിച്ചവർക്ക് എന്റെ പാർട്ടി കൊടുത്ത വ്യക്തമായ മറുപടി ആയിരുന്നു വനിതാ മതിൽ. RSS കാരും പകൽ കോൺഗ്രസും രാത്രി RSS കാരും ആയി കഴിയുന്ന ചിലർ CPIM ന് എതിരെ വനിതാ മതിലിനെതിരെ വ്യാപകമായ കള്ളപ്രചരണങ്ങൾ അഴിച്ചു വിട്ടു. ഒന്നും ഫലം കണ്ടില്ല. ഇപ്പോ സി പി ഐ എം ആണ് സ്റ്റേ വെച്ചത് എന്ന മട്ടിൽ തുടങ്ങി പ്രചരണം..

     ഇനി സുപ്രീം കോടതി വിധിയും കൊണ്ട് മല കയറാൻ ആരെങ്കിലും വന്നാൽ നിങ്ങൾ എന്തിനാണ് ക്യാമറയുമായി അവരുടെ പിന്നാലെ പോകുന്നത്. എന്തിനാണ് നമ്മുടെ നാട് കത്തിക്കാൻ കൂട്ട് നിൽക്കുന്നത്. ഭൂപരിഷ്ക്കരണം അട്ടിമറിക്കാൻ കൂട്ടുനിന്നവരൊക്കെ ഇന്ന് ഇന്ത്യയിലെ നമ്പർ 1 ഗവൺമെന്റ് ആയ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിനെ തകർക്കാൻ അണിയറയിൽ നടത്തുന്ന നീക്കങ്ങൾ തലയിൽ അല്പമെങ്കിലും ആൾ താമസമുള്ളവർക്ക് മനസ്സിലാകും.. ഞങ്ങൾക്കറിയാം വരുന്ന ദിവസങ്ങളിൽ നിങ്ങളൊക്കെ സജീവമാകും. കാരണം വിശ്വാസ സമൂഹമാകുന്ന അട്ടിൻ കുഞ്ഞുങ്ങളുടെ ചോര കുടിയ്ക്കാനായി കഴിഞ്ഞ വർഷം ആട്ടിൻ തോലുമിട്ട് ആട്ടിൻ കുഞ്ഞുങ്ങൾക്കിടയിലേക്ക് വരാൻ ചെന്നായ്ക്കളെ നിങ്ങൾ അഴിച്ചു വെച്ച ആട്ടിൻ തോൽ കുപ്പായം പൊടി തട്ടിയെടുക്കുന്ന ദുർഗന്‌ധം അത് അറിയാൻ തുടങ്ങിയിട്ടുണ്ട...


    ശബരിമല ധർമ്മശാസ്താവേ ... 10 വോട്ടിന് വേണ്ടി ഒരു നേരത്തെ വാർത്തക്കുവേണ്ടി ഈ നാട് നശിപ്പിക്കാൻ നോക്കുന്നവരെ അങ്ങ് തന്നെ ഒന്ന് ശ്രദ്ധിച്ചേക്കണേ🙏🙏

pra?????a

{picture#https://external-maa2-1.xx.fbcdn.net/safe_image.php?d=AQAHyE34ImFUuTmy&w=600&h=600&url=fbstaging%3A%2F%2Fgraph.facebook.com%2Fstaging_resources%2FMDE0NDg4Mzk1NzU3NDUzODY6ODcxNDQ1MTcx&cfs=1&_nc_hash=AQBYDByhHmlIViKV} adv pra?????a onl?ne {facebook#https://www.facebook.com/advprathibha} {twitter#https://www.twitter.com/advprathibha} {google#https://plus.google.com/u/0/} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://www.youtube.com/channel/UCBBqqTu4VzZCI9mCTf9eHbA?sub_confirmation=1} {instagram#https://instagram.com/advprathibha?igshid=lttfep6ajagj}

Contact Form

Name

Email *

Message *

Powered by Blogger.