Articles by "Kayamkulam"

Showing posts with label Kayamkulam. Show all posts



കായംകുളം കോടതി 
സമുച്ചയത്തിന് 
15 കോടി രൂപയുടെ
 ഭരണാനുമതി. 

40000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ കേരളീയ വാസ്തുശില്പ കലാമാതൃകയില്‍ ലിഫ്റ്റ് സൗകര്യത്തോടുകൂടിയ മൂന്ന് നിലകളുള്ള കെട്ടിടസമുച്ഛയമാണ് നിര്‍മ്മിക്കുന്നത്.

മജിസ്ട്രറ്റ്കോര്‍ട്ട് ഹാള്‍, ചേംബറുകള്‍, ലോബി, നടുമുറ്റം, ഓഫീസ്‌ബ്ലോക്ക്, അദാലത്ത് ഹാള്‍, ബാര്‍ അസ്സോസിയേഷന്‍ഹാള്‍, ലൈബ്രറി, ഗുമസ്ഥന്മാര്‍ക്കുള്ള മുറി, വനിത അഭിഭാഷകര്‍ക്കുള്ളമുറി, മെഡിറ്റേഷന്‍ ഹാള്‍, എന്നിവയണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാലങ്ങളായി ജീര്‍ണ്ണാവസ്ഥയില്‍ ആയിരുന്ന കോടതി കെട്ടിടത്തിനു പകരം ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ഛയം
എന്ന കായംകുളത്തിന്റെ ദീര്‍ഘകാല അഭിലാഷമാണ്  ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

സ്‌നേഹദാരങ്ങളോടെ നിങ്ങളുടെ സ്വന്തം പ്രതിഭ.

അഡ്വ. യു. പ്രതിഭ എം.എല്‍.എ
കായംകുളം

 കായംകുളം പാർക്ക് ജംഗ്ഷൻ -ലിങ്ക്  റോഡ് 
ഉദ്‌ഘാടനം 2017  ജനുവരി 11 ന്  3  മണിക്ക് . 
യു . പ്രതിഭ ഹരി എം.ൽ.എ 
യുടെ  അധ്യക്ഷതയിൽ 
മന്ത്രി  ശ്രീ. ജി. സുധാകരൻ നിർവഹിച്ചു.
 .

കായംകുളം പട്ടണത്തിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി യു.പ്രതിഭാഹരി എം എൽ എ യുടെ അഭ്യർത്ഥന പ്രകാരം പൊതുമരാമത്ത് വകുപ്പിൽ നിന്നും
 50 ലക്ഷം രൂപ വിനിയോഗിച്ച് 
ഇന്റർലോക്ക് പാകി പുനരുദ്ധരിച്ച 
കായംകുളം പാർക്ക് ജംഗ്ഷൻ -ലിങ്ക് റോഡ് ന്റെ ഉദ്ഘാടനം 
കേരള പൊതുമരാമത്ത് & രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കുന്നു




കായംകുളം മണ്ഡലത്തിൽ ഭഗവതിപ്പടി -കരീലക്കുളങ്ങര - മല്ലിക്കാട്ടുകടവ് - ബാക്‌വാട്ടർ റോഡിനു 20 കോടി രൂപയുടെ അംഗീകാരം കിഫ്ബിയിൽ നിന്നും ലഭിച്ചു.

9.61 കിലോമീറ്റർ നീളമുള്ള റോഡ് ആധുനിക ബിഎം ആൻഡ് ബിസി സാങ്കേതികവിദ്യ ഉപയോഗിച്ച് ദേശീയ നിലവാരത്തിലാണ് നിർമ്മിക്കുന്നത്.പത്തിയൂർ പാലം അടക്കം എട്ടോളം ചെറുതും വലുതും ആയ കൽവെർട്ടുകൾ, ട്രാഫിക് സേഫ്റ്റി വർക്കുകൾ, സൈൻ ബോർഡ്‌കൾ എന്നിവ സ്ഥാപിക്കും.


അഡ്വ.യു പ്രതിഭ എം എല്‍ എയുടെ ഇടപെടലിനെ തുടര്‍ന്ന് കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മുസ്ലിം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്കു 12 മുതല്‍ രണ്ടുവരെ ജുമുഅ പ്രാര്‍ത്ഥന നടത്തുന്നതിന് അനുവാദം നല്‍കുവാന്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദ്ദേശം നല്‍കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. വെള്ളിയാഴ്ചകളില്‍ പ്രാര്‍ത്ഥനക്കായി പോകുവാന്‍ കോളേജ് അധികൃതര്‍ അനുവദിക്കുന്നില്ല എന്ന്  കാണിച്ച് എം.എല്‍.എയ്ക്ക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിവേദനം നല്‍കിയിരുന്നു. എംഎൽഎ ഈ വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്.


കായംകുളം മണ്ഡലത്തിൽ  യു .പ്രതിഭ  എം എൽ എ  യുടെ  വികസനനിധിയിൽ നിന്നും ഇരുപത്തേഴു ലക്ഷം  രൂപ വിനിയോഗിച്ചു പുനരുദ്ധരിച്ച മൂന്നു റോഡുകൾ  പുതുവത്സരദിനത്തിൽ തുറന്നുകൊടുത്തു.

കായംകുളം നഗരസഭ വാർഡ്  ഇരുപത്തിയഞ്ചിൽ  കാരൂര്ച്ചിറ ചെന്തിട്ട റോഡ് ,  വാർഡ്  ഇരുപത്തിമൂന്നിൽ കൊച്ചാലുംമൂട്  കരുമതലക്കൽ റോഡ് ,  വാർഡ്‌ ഏഴിൽ കായംകുളം നഗരസഭ വാർഡ്  ഇരുപത്തിഅഞ്ചിൽ  കാരൂര്ച്ചിറ ചെന്തിട്ട റോഡ് ,  വാർഡ്  ഇരുപത്തിമൂന്നിൽ കൊച്ചാലുംമൂട്  കരുമതലക്കൽ റോഡ് ,  എരുവ  പോസ്റ്റ് ഓഫീസ് എന്നിവയാണ്  നിർമ്മാണം പൂർത്തീകരിച്ചു  നാടിനായി സമർപ്പിച്ചത്  

 പ്രതിഭ  എം  എൽ  എ
യുടെ  സ്പെഷ്യൽ  ഫണ്ട് 


വിനിയോഗിച്ചു നിർമ്മിച്ച മൂന്നു റോഡുകളുടെ ഉത്‌ഘാടനം

01-01-2018
  പുതുവർഷത്തിൽ    
ബഹു  എം എൽ എ നിർവഹിച്ചു 

1. എരുവ  പോസ്റ്റ് ഓഫീസ് റോഡ്   കായംകുളം നഗരസഭ 


2. കരുമതലക്കൽ  ചെന്തിട്ട റോഡ്  കായംകുളം നഗരസഭ 



3. കാരൂർ ചിറ ചെന്തിട്ട  റോഡ് - കായംകുളം നഗരസഭ





10 വർഷങ്ങളായി തരിശായിക്കിടന്ന ചിറക്കടവം മരുതനാട്ട് വയലിൽ നെൽക്കൃഷി ആരംഭിക്കുകയാണ്.
നവകേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഹരിത കേരളം മിഷന്റെ-ഭക്ഷ്യ സുരക്ഷ, ജലസമൃദ്ധി, പരിസ്ഥിതി സംരക്ഷണം എന്നീ ലക്ഷ്യങ്ങൾ സ്വാർത്ഥകമാക്കുവാൻ കായംകുളം നഗരസഭ, ഓണാട്ടുകര വികസന ഏജൻസി, സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പ് , എന്നിവയുടെ നേതൃത്വത്തിൽ കായംകുളം നഗരസഭ മേഖലയിൽപ്പെടുന്ന -വയനകത്ത്, കോവിലകത്ത്, അരത്താലിൽ, മരുതനാട്ട്, വഞ്ചിയിൽ, ഊട്ടുതറ, വേമ്പനാട്ട്, പെരുങ്ങാല എന്നീ 8 വയലുകളിൽ നടപ്പിലാക്കുന്ന കായംകുളം തരിശുനില നെൽകൃഷി വികസന പദ്ധതിയുടെ ഭാഗമായാണ് മരുതനാട്ട് വയൽ കൃഷിയോഗ്യമാക്കുന്നത്. കേരള കാർഷിക സർവകലാശാല, കായംകുളം കൃഷിഭവൻ, ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രം , കൃഷി വിജ്ഞാന കേന്ദ്രം, ധനകാര്യ സ്ഥാപനങ്ങൾ പാടശേഖര സമിതികൾ നെൽ കർഷക ഗ്രൂപ്പുകൾ എന്നിവയുടെ സഹകരണത്തിൽ നടത്തുന്ന നെൽകൃഷിയുടെ "വിത ഉത്സവം" 2017 ഡിസംബർ 18 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മരുതനാട്ട് വയലിൽ "റെഡ് ത്രിവേണി" നെൽവിത്ത് വിതച്ചു കൊണ്ട് അഡ്വ.യു.പ്രതിഭ എം.എൽ.എ. ഉത്ഘാടനം ചെയ്തു.

pra?????a

{picture#https://external-maa2-1.xx.fbcdn.net/safe_image.php?d=AQAHyE34ImFUuTmy&w=600&h=600&url=fbstaging%3A%2F%2Fgraph.facebook.com%2Fstaging_resources%2FMDE0NDg4Mzk1NzU3NDUzODY6ODcxNDQ1MTcx&cfs=1&_nc_hash=AQBYDByhHmlIViKV} adv pra?????a onl?ne {facebook#https://www.facebook.com/advprathibha} {twitter#https://www.twitter.com/advprathibha} {google#https://plus.google.com/u/0/} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://www.youtube.com/channel/UCBBqqTu4VzZCI9mCTf9eHbA?sub_confirmation=1} {instagram#https://instagram.com/advprathibha?igshid=lttfep6ajagj}

Contact Form

Name

Email *

Message *

Powered by Blogger.