About Me


IntroductionIndian politician and the current MLA of Kayamkulam, Kerala. Former Alapuzha District Panchayat President and former President of Thakazhy Grama Panchayat. Born in Thakzhy Village of Alapuzha District

രാഷ്ട്രീയ ജീവിതം

കോളേജിൽ പഠിക്കുമ്പോൾ തന്നെ പഞ്ചായത്തംഗമാകുന്നു, തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക്. തകഴി ശിവശങ്കരപിള്ളയുടെ ജനനം മഹത്തരമാക്കിയ തകഴി പഞ്ചായത്തിന്റെ അദ്ധ്യക്ഷയാകാൻ കഴിഞ്ഞതാണ് ജീവിതത്തിലെ അപൂർവ്വ ഭാഗ്യങ്ങളിലൊന്ന്. അടുത്ത ഉത്തരവാദിത്വം ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡന്റായിട്ടായിരുന്നു. 

മാർക്സിസ്റ്റ് പ്രസ്ഥാനത്തോടു അനുഭാവമുണ്ടായിരുന്നുവെങ്കിലും കുസാറ്റിലെ നിയമ വിദ്യാർത്ഥിയായിരുന്ന കാലത്ത് സജീവ വിദ്യാർത്ഥി രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. കമ്യൂണിസ്റ്റുകാരനായ അച്ഛന്റെ താൽപര്യപ്രകാരമാണ് 2000 - 2005  ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അതും 22 - മത്തെ വയസ്സിൽ പഞ്ചായത്തംഗം,  തുടർന്നു അടുത്ത തവണ   27 - മത്തെ വയസ്സിൽ (2005 -2010) പഞ്ചായത്ത് പ്രസിഡന്റായി  32  - മത്തെ വയസ്സിൽ .(2010- 2015 ) ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡന്റായി 2016 - 38 മത്തെ വയസ്സിൽ കേരള നിയമസഭാംഗമായി.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരിക്കെ  ഒരു വർഷത്തേക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുകയില്ല എന്നും, സ്വർണ്ണാഭരണങ്ങൾ ഒഴിവാക്കുകയാണെന്നും പുതു വർഷത്തി പ്രതിജ്ഞ ചെയ്തിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോൾ, പൊതുപ്രവർത്തനത്തിനൊപ്പം അമ്പലപ്പുഴ ബാറിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുവാനായിരുന്നു തീരുമാനം. എന്നാൽ കാലം ഒരുക്കി വച്ച സമ്മാനം, നിയമസഭയുടെ അകത്തളങ്ങളായിരുന്നു.

'തകഴിയുടെ കാത്ത' എന്ന സിനിമയിൽ കാത്തയായി വേഷമിട്ടു. ദ ന്യൂസ് പേപ്പർ ബോയ് എന്ന ഹ്രസ്വ ചിത്രത്തിലും  അഭിനയിച്ചിട്ടുണ്ട്.

വികസനത്തെ കുറിച്ചുള്ള ദീർഘവീക്ഷണത്തിൽ പൊതുമരാമത്ത് പ്രവൃത്തികൾ മാത്രമല്ല കണക്കുകൂട്ടുന്നത്. സാംസ്ക്കാരികമായ ഉയർച്ചയും, വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റവും, സ്ത്രീകൾക്ക് സ്വപ്നങ്ങൾ നൽകുന്നതുമായ പല അർത്ഥങ്ങളും ഇതിലുണ്ടാവണമെന്നും കരുതുന്നു.

Post a Comment

[facebook][blogger]

pra?????a

{picture#https://external-maa2-1.xx.fbcdn.net/safe_image.php?d=AQAHyE34ImFUuTmy&w=600&h=600&url=fbstaging%3A%2F%2Fgraph.facebook.com%2Fstaging_resources%2FMDE0NDg4Mzk1NzU3NDUzODY6ODcxNDQ1MTcx&cfs=1&_nc_hash=AQBYDByhHmlIViKV} adv pra?????a onl?ne {facebook#https://www.facebook.com/advprathibha} {twitter#https://www.twitter.com/advprathibha} {google#https://plus.google.com/u/0/} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://www.youtube.com/channel/UCBBqqTu4VzZCI9mCTf9eHbA?sub_confirmation=1} {instagram#https://instagram.com/advprathibha?igshid=lttfep6ajagj}

Contact Form

Name

Email *

Message *

Powered by Blogger.