അഡ്വ: യു പ്രതിഭ എംഎൽഎ - കായംകുളം
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തുടങ്ങിവച്ച നാല് പ്രധാനപ്പെട്ട മിഷനുകളായ ഹരിത കേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ലൈഫ് എന്നിവ ഉള്‍പെട്ട നവകേരളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കായംകുളം മണ്ഡലത്തിലും സജീവമായി മുന്നേറുന്നു.
വിദ്യാഭ്യാസം
  1. കായംകുളം മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളും ഹൈടെക്കിലേക്ക്. പ്രാരംഭ ഘട്ടത്തില്‍ __ സ്കൂള്‍കള്‍ക്കായി 173 സ്മാര്‍ട്ട്‌ക്ലാസ്സ്‌ റൂമുകള്‍ അനുവദിച്ചു.
  2. കായംകുളം മണ്ഡലത്തിലെ __ ഗവണ്‍‌മെന്‍റ് സ്കൂള്‍കള്‍ക്ക് 2 സ്കൂള്‍ബസുകള്‍  അനുവദിച്ചു

ആരോഗ്യ൦

  1. കണ്ടല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ബഹുനില കെട്ടിടത്തിനായി 1.98 കോടി.

പാലങ്ങള്‍ / തടയണകള്‍ / ഓടകൾ

  1. മാമ്പ്ര കന്നേൽ റെയിൽവേ മേൽ പാലം 6 കോടി.
  2. കായംകുളം ടി ബി റോഡിൽ കെഎസ്ആർടിസി ബസ്-സ്റ്റേഷനു സമീപം ഓട നിർമാണം 15 ലക്ഷം.
  3. പളളിക്കൽ - കൃഷ്ണപുരം റോഡിൽ ഓട 25 ലക്ഷം.
  4. കായംകുളം - തിരുവല്ല റോഡിൽ ഓട 19 ലക്ഷം.
  5. പത്തിയൂർ മുന്നയ്യത്ത് ജങ്ഷൻ മുതൽ വടക്കോട് ഓട നിർമാണം 5 ലക്ഷം.
  6. ദേവികുളങ്ങര മേലേത്തറ - ഓചിൽ വരെ ഓട നിർമാണം 5 ലക്ഷം.

റോഡുകള്‍



  1. കായംകുളം മണ്ഡലത്തിലെ ഭഗവതിപ്പടി - കരീലക്കുളങ്ങര - ബാക്ക് വാട്ടർ - മല്ലിക്കാട്ട് കടവ് റോഡിന്റെ പുനരുദ്ധാരണത്തിന് 20.36 കോടി രൂപ.
  2. ഒഎന്‍കെ ജങ്ഷൻ - പ്രതാംഗ്മൂട് റോഡ് പുനരുദ്ധാരണം 5 ലക്ഷം.
  3. പറോമുക്ക് - രാമഞ്ചേരിക്കാവ് റോഡ് പുനരുദ്ധാരണം 20 ലക്ഷം.
  4. കായംകുളം - തിരുവല്ല റോഡിൽ പ്രധാന ജങ്ഷനുകളിൽ ഇന്റർലോക്ക് പാകൽ 16 ലക്ഷം.
  5. പുതിയിടം - ഗോവിന്ദമുട്ടം - ആലുംപീടിക ബി എം ആൻഡ് ബി.സി റോഡ് 11.44 കോടി
  6. ചേരാവള്ളി വഴിക്കിണർ - പുത്തൻ കണ്ടത്തിൽ റോഡ് 7 ലക്ഷം.
  7. ചെടികുളങ്ങര കടവൂർകുളം ജങ്ഷൻ - ലക്ഷം വീട് കോളനി റോഡ് 5 ലക്ഷം.
  8. കണ്ടല്ലൂർ പുതുപ്പറമ്പിൽ ജങ്ഷൻ - വയലിത്തറ റോഡ് 6 ലക്ഷം.
  9. കൃഷ്ണപുരം കേക്കുപാലം - കങ്ങളിൽമുക്ക് റോഡ് കോൺക്രീറ്റ് 6 ലക്ഷം.
  10. ഭരണിക്കാവ് മേവിളയിൽ പഞ്ചായത്ത് അതിർത്തി റോഡ് 6 ലക്ഷം.
  11. സൊസൈറ്റി ജങ്ഷൻ - മുട്ടക്കുളം ക്ഷേത്രം റോഡ് 7 ലക്ഷം.
  12. താമരശ്ശേരി ജങ്ഷൻ - വയലിത്തറ മുക്ക് റോഡ് 5 ലക്ഷം.
  13. മുട്ടക്കുളം ക്ഷേത്രം മുക്ക് - കാട്ടിൽ മുക്ക് റോഡ് 10 ലക്ഷം.
  14. പത്തിയൂർ പഞ്ചായത്തിൽ ചാപ്രായിൽ മുക്ക് - പൊരു നില റോഡ് 53.53 ലക്ഷം
  15. ഭരണിക്കാവ് ഗ്രാമ പഞ്ചായത്തിൽ ആലിന്റെ മുക്ക് - വാത്തികുളം റോഡ് 48.23 ലക്ഷം.
  16. കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ പറമ്പിൽ സഹൃദയാ ജങ്ഷൻ റോഡ് 35.51 ലക്ഷം.

മറ്റു പ്രധാന പദ്ധതികള്‍

  • കായംകുളം മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരിച്ച മണ്ഡലം 26 ലക്ഷം രൂപ. എല്ലാ വീട്ടിലും വെളിച്ചം .
  • കായംകുളം കോടതി സമുച്ചയത്തിനു 15 കോടി.
  • കറ്റാനത്തെ സർക്കാർ അതിഥി മന്ദിരവളപ്പിൽ ജൈവകൃഷിത്തോട്ടം.
  • വെളിയിട വിസർജ്ജന വിമുക്ത മണ്ഡലം.
  • 134 ഹെക്ടർ സ്ഥലത്ത് നെൽ കൃഷി, ജൈവ പച്ചക്കറി, വാഴ കൃഷി, കേരകൃഷി.
  • കോളനി നവീകരണം 2 കോടി.
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകൾ രൂപികരിച്ചു.
  • KSRTC പുതിയ നാല് സർവീസുകൾ.
  • കായംകുളം മണ്ഡലത്തിൽ എല്ലാ വിദ്യാലയങ്ങളിലും മാതൃകാ കൃഷിത്തോട്ടം.

കരിയർ ഗൈഡന്‍സ് സെന്റർ

ആലപ്പുഴ ജില്ലയിലെ ആദ്യത്തെതന്നെ കരിയർ ഗൈഡന്‍സ് സെന്റർ 2018 ജൂണ്‍ 9ന് കായംകുളത്ത് എംഎൽഎ പ്രതിഭ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തൊഴിൽ വകുപ്പിന്റെ കീഴിലാണ് കരിയർ ഗൈഡന്‍സ് സെന്റർ പ്രവർത്തിക്കുക. വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങൾക്കും ഇൗ സെന്ററിൽ നിന്നും സഹായം ലഭിക്കും. പി.എസ്.സി ഉൾപ്പെടെയുളള പരീക്ഷകൾക്ക് സൗജന്യമായി പരിശീലനം കൂടാതെ മികച്ച കോഴ്സുകൾ, അംഗീകാരം, പഠനാനന്തരം ഉള്ള തൊഴിൽ സാധ്യത, ഒാരോ കാലഘട്ടത്തിലെയും തൊഴിൽ വിപണിയുടെ പൊതു സ്വഭാവം, പുതിയ പ്രവണതകൾ തുടങ്ങി നിരവധി കാര്യങ്ങളിൽ അറിവ് ലഭിക്കുന്നതിന് സെന്റർ സഹായിക്കും. തൊഴിൽ അന്വേഷകർക്ക് ആവശ്യമായ വിവരങ്ങളും സെന്ററിൽനിന്ന് ലഭിക്കും. സർക്കാർ പൊതുമേഖലാ റെയിൽവേ, /ബാങ്ക്/ഡിഫൻസ് തുടങ്ങിയ മേഖലകളിലേയും , സ്വകാര്യ മേഖലയിലെയും ഒഴിവുകൾ സംബന്ധിച്ച വിവരം, പരീക്ഷാ രീതികൾ, പരിശീലനം നടത്തേണ്ടവിധം തുടങ്ങിയ അറിവുകൾ സെന്ററിൽനിന്നും ലഭിക്കും. ഒാൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിൽ ഉണ്ടാകുന്ന സംശയങ്ങളും ഇൗ സെന്ററിൽനിന്നും പരിഹരിക്കാവുന്നതാണ്.

ചികിത്സാ ധനസഹായം

ഇൗ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നമ്മുടെ മണ്ഡലത്തിൽ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും രണ്ടര കോടിയോളം രൂപ ചികിത്സാ ധനസഹായമായി അനുവദിച്ചു. മണ്ഡലത്തിൽ നിന്നും 1750 അപേക്ഷകൾ ലഭിച്ചിരുന്നു, അതിൽ നിന്നും കുറച്ച് അപേക്ഷകർക്കായി ആണ് ഈ തുക ലഭിച്ചിട്ടുളളത്, ചില അപേക്ഷകൾ പരിഗണനയിൽ ആണ്.

Post a Comment

TRENDING

Top Featured

[Blogs][carousel animated][#FF0000]
[facebook][blogger]

pra?????a

{picture#https://external-maa2-1.xx.fbcdn.net/safe_image.php?d=AQAHyE34ImFUuTmy&w=600&h=600&url=fbstaging%3A%2F%2Fgraph.facebook.com%2Fstaging_resources%2FMDE0NDg4Mzk1NzU3NDUzODY6ODcxNDQ1MTcx&cfs=1&_nc_hash=AQBYDByhHmlIViKV} adv pra?????a onl?ne {facebook#https://www.facebook.com/advprathibha} {twitter#https://www.twitter.com/advprathibha} {google#https://plus.google.com/u/0/} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://www.youtube.com/channel/UCBBqqTu4VzZCI9mCTf9eHbA?sub_confirmation=1} {instagram#https://instagram.com/advprathibha?igshid=lttfep6ajagj}

Contact Form

Name

Email *

Message *

Powered by Blogger.