February 2018


    വീണ്ടും കേന്ദ്രത്തിന്റെ 
അവഗണന.... 

കേരളത്തിനു് 
NDRF ഫണ്ടിൽ 
ഗണ്യമായ കുറവ്... 

ഫെഡറൽ സംവിധാനത്തോട് മുഖം തിരിക്കുന്ന 
കേന്ദ്ര ഭരണാധികാരികളുടെ 
പക്ഷപാതപരമായ സമീപനത്തിന്റെ 
പുതിയ മുഖം.
Gujarat ന് 1056 cr for Flood '..
Tamil Nadu 133 cr.'..
Kerala 169 cr... 


ഓഖിയുടെ ദുരന്തങ്ങൾ ഏറ്റവും കൂടുതൽ പേറിയ 
കേരള സംസ്ഥാനത്തിനല്ലേ കൂടുതൽ കരുതൽ നൽകേണ്ടത്. 
ഇതെന്ത് നീതി: ഇതെന്ത് ന്യായം.... 
കേന്ദ്ര ഗവൺമെൻറ് നടപ്പാക്കിയ 
പുത്തൻ സാമ്പത്തിക പരിഷ്ക്കാരങ്ങളിലൂടെ 
കേരളം കടുത്ത 
സാമ്പത്തിക പ്രതിസന്ധി നേരിട്ടിട്ടും
 ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്ക്
 ഒരു കുറവും വരുത്തിയിട്ടില്ല 
കേരളത്തിലെ സർക്കാർ ... 
ജനകീയ ജനാധിപത്യ സർക്കാർ '.. 

കേന്ദ്ര അവഗണനക്കെതിരെ 
ശക്തമായ പ്രതിഷേധം 
ഉയർത്തേണ്ടത് ,, 

നാം ഓരോരുത്തരും ചെയ്യേണ്ട 
അനിവാര്യമായ കടമ ആണ് ...

https://www.indiatoday.in/pti-feed/story/over-rs-2700-cr-grant-for-flood-affected-bihar-gujarat-1178214-2018-02-26

എത്ര അസ്വസ്ഥമാണ് 
നമ്മുടെ രാത്രികൾ .. 

പണ്ട് മുത്തശ്ശിമാർ പറഞ്ഞു തന്നിട്ടുണ്ട് 
കലികാലം ,,, 

തല തിരിഞ്ഞവരുടെ കാലം, 

നന്മയെ കൂർപ്പിച്ച കല്ലുകൊണ്ട് 
എറിഞ്ഞു വീഴ്ത്തുന്നവരുടെ കാലം.

ജന്മം പാപമാകുന്നവരുടെ കാലം, 

പിഞ്ചു കുഞ്ഞിനോടു പോലും 
കാമം തോന്നുന്നവരുടെ കാലം, 

മദ്യത്തിന്റെ കാലം, മയക്കു മരുന്നിന്റെ കാലം, 

ജന്മം കൊടുത്തവർ ജന്മമെടുത്ത കാലം, 

തട്ടിപ്പിന്റെയും ആർത്തിയുടെയും കാലം, 

ചതിയുടെയും വഞ്ചനയുടെയും കാലം, 

സകല വ്യവസ്ഥിതിയും ദുഷിച്ച കാലം, 
കെട്ടകാലം,
 തെറ്റായി വിദ്യ നേടിയവരുടെ കാലം, 

ഭക്ഷണം കഴിക്കാനില്ലാത്തവനെ ,,, 
നിരായുധനെ ,, 
കൊന്നു തള്ളിയ കാലം......... 
കെട്ട കാലം ,,, 

അതായിരുന്നോ 
മുത്തശ്ശി അറിവിന്റെ 
വെളിച്ചമില്ലാതെ പോയ ഒരു പറ്റം അഭ്യസ്ത്യവിദ്യരായ 
വിവരദോഷികളുടെ കാലം.....

ഈ കാലം ഇനിയുള്ള 
തലമുറക്കായി 
എന്താകും കരുതിവെച്ചിരിക്കുക.....?
ഒരു മഹാപ്രളയത്തിൽ 
എല്ലാം കഴിഞ്ഞെങ്കിൽ... 
ഈ കാലം തന്നെ 
ഒഴുക്കി കളഞ്ഞെങ്കിൽ........


കഴിഞ്ഞ കുറച്ച് ദിവസമായി 
തട്ടിപ്പ്കാരുടെ അതായത് 
കോട്ടും സ്വൂട്ടുമിട്ട കോർപ്പറേറ്റ് തട്ടിപ്പുകാരുടെ
ബാങ്ക് ലോൺ തട്ടിപ്പ് 
വാർത്തകളിലൂടെ നമ്മുടെ 
സമൂഹം കടന്നു പോകുന്നു 


എത്ര നീചമായ തട്ടിപ്പ് വാർത്തകളാണ് .

സ്വതന്ത്ര്യ ഇന്ത്യ അക്ഷരാർത്ഥത്തിൽ ളങ്കിതമായിരിക്കുന്നു. 
ജനാധിപത്യത്തിന്റെ അർത്ഥത്തിന് വലിയ തരത്തിൽ വ്യതിയാനം സംഭവിച്ചിരിക്കുന്നു.
 എങ്ങനെ നിലനിൽക്കേണ്ട അതിബൃഹത്തായ പാരമ്പര്യങ്ങളുടേയും സംസ്ക്കാരങ്ങളുടേയും ഭൂമികയാണ് ഇന്ത്യ.. 

അത് ഇങ്ങനെ അധ:പതിച്ചു പോയതിൽ അധാർമ്മികളും ദുരാഗ്രഹികളുമായ അധികാര വർഗ്ഗമാണ് ഉത്തരവാദിത്വം പറയേണ്ടത്... 


പാവപ്പെട്ടവൻ ഒരു ലോൺ എടുക്കാൻ ചെന്നാൽ അടിവസ്ത്രത്തിന്റെ വരെ വില 
ചോദിക്കുന്ന ബാങ്ക് ഏമാൻമാർ 
കോട്ടിട്ട ഗ്ലാമ റൈസ്ഡ് കള്ളന്റെ 
മുന്നിൽ മൂക്കും കുത്തിയാ വീണത്.


പുതിയ റേഷൻ കാർഡിന് 
എന്ത് ചെയ്യണം 


ആർക്കൊക്കെ  അപേക്ഷിക്കാം , അറിയേണ്ടത് ....


പുതിയ റേഷൻ കാർഡിന് അപേക്ഷകൾ  
അതാതു താലൂക്ക് ഓഫീസിൽ സ്വീകരിക്കുന്നു ഇതിൽ ഉണ്ട്  ലിങ്ക്  തുറക്കൂ 
ഇതിൽ ഉണ്ട്  ലിങ്ക്  തുറക്കൂ 
  
അതാതു താലൂക്ക് ഓഫീസിൽ  വിളിക്കുവാൻ  നമ്പറുകൾ 

കൊറ്റു കുളങ്ങര ദേശീയ പാതയിൽ 
നിരന്തരമായി ഉണ്ടാകുന്ന 
റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിനായ്  
ജില്ലാ കളക്ടർക്കും നാഷണൽ ഹൈവെ അതോററ്റിക്കും 
നൽകിയ പരാതിയിൽ 
കളക്ടർ ഇടപെട്ട് 38 ലക്ഷം രൂപ 
O.N.K ജഗ് ക്ഷൻ മുതൽ  NTPC ജംഗ്ഷൻ വരെ 
എൽ.ഇ.ഡി. വഴിവിളക്ക് ഇടുന്നതിന്
 KSEB അധികൃതർക്ക് നകിയിട്ടുണ്ട്

കൂടാതെ 15.02.2018  ൽ  ദേശീയപാത അതോറിറ്റി 
നിരന്തര അപകടം നടക്കുന്ന 
സ്ഥലങ്ങൾ സന്ദർശിക്കുകയും 
സുരക്ഷാ ക്രമീകരണങ്ങൾക്ക് ആവശ്യമായ 
എസ്റ്റിമേറ്റ് തയ്യാറാക്കി 


ഒരു മാസത്തിനകം എല്ലാം ജോലിയും 
പൂർത്തിയാക്കി തരാം 
എന്നതിന്റെ അടിസ്ഥാനത്തിൽ  
17.02.2018 മുതൽ നടത്താൻ ഇരുന്ന സമര പരിപാടികൾ താൽക്കാലികമായി മാറ്റിവെച്ചു'

നടപടിക്കുള്ള മുന്നറിയിപ്പ് കത്തിലൂടെ .....
 17 .02 .2018 .........മുതൽ 


1 ) എൻ .എച്  അപകടങ്ങൾ  നിയന്ത്രിക്കൽ 
- സുരക്ഷ  ഉറപ്പാക്കുന്നത് സംബന്ധിച്ചു  
ജില്ലാ കളക്ടർക്ക് , 
എൻ .എച് വിഭാഗം എക്സികുട്ടീവ് എൻജിനിയർക്കും 

2 ) ചെട്ടികുളങ്ങര കുംഭ ഭരണി 2018  
- സുരക്ഷ  ക്രമീകരണങ്ങൾ  
ഉറപ്പാക്കുന്നത് സംബന്ധിച്ചു ജില്ലാ കളക്ടർക്ക് 
3   ) ചെട്ടികുളങ്ങര കുംഭ ഭരണി 2018  
- സുരക്ഷ  ക്രമീകരണങ്ങൾ  ഒരുക്കുന്നതിന് 
സംബന്ധിച്ചു പോലീസ് അധികാരികൾക്ക്    
    

       
താരാരാധനയുടെയും
 വീര ആരാധനയുടെയും കാലമാണിത്.
പലപ്പോഴും നാം പോലുമറിയാതെ 
സെൻസേഷണൽ വാർത്തകൾ 
നമ്മെ കീഴടക്കുന്നു. 

ഈ വാർത്തകൾക്ക് ആയുസ്സില്ല. പക്ഷേ ഇത്തരം വാർത്തകൾ കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന ആഘാതം വലുതാണ്.വാർത്തയിൽ നിറയുന്ന വ്യക്തിയിൽ ഉണ്ടാക്കുന്ന ആഘാതവും വലുതായിരിക്കാം. 

അടുത്തയിടെ കേരളത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത് (ദിവസങ്ങളോളം അന്തി ചർച്ചകളിൽ നിറഞ്ഞത്) കേരളത്തിലെ ഒരു സിനിമാ താരത്തിനെ ആക്രമിച്ചതുമായി ബന്ധപ്പട്ട വാർത്ത ആയിരുന്നു. സിനിമ സ്ക്രിപ്റ്റ് പോലെ തന്നെ സംഭവ ബഹുലമായിരുന്നു ആരെയും ഞെട്ടിപ്പിക്കുന്ന വാർത്ത.. പൾസർ സുനിയെയും അദ്ദേഹത്തിന്റെ വീരകൃത്യങ്ങളും അദ്ദേഹം സഞ്ചരിച്ച വഴിത്താരകളും തെളിവെടുപ്പും എന്ന് വേണ്ട മലയാളിയെ കുളിരണിയിക്കുന്ന ആൽക്കഹോളിക് കൺസംഷനേക്കാൾ അപകടമാകുന്ന മൂന്നാംകിട സീരിയലുകളേക്കാൾ മ്ലേഛമായ സ്ക്രിപ്റ്റുകൾ വാർത്താ ചാനലുകളിൽ നിറഞ്ഞു.കേരള നിയമസഭ പോലും പ്രക്ഷുബ്ദമായി. ആരോപണ വിധേയനായ നടൻ ദിവസങ്ങളോളം ജയിലിൽ ആയി. കഴിഞ്ഞ തിരുവോണ നാൾ തന്റെ പിതാവിന്റെ ശ്രാദ്ധ കർമ്മത്തിന് വരുന്ന നായകനെ കാണാൻ രാവിലെ മുതൽ OBവാനുമായി ചാനലുകൾ മൽസരിച്ചു.തിരുവോണ സദ്യ ഒരുക്കുന്ന സീരിയൽ പ്രേക്ഷകരായ പല അമ്മമാരും സഹോദരിമാരും നെഞ്ചിടിപ്പോടെ ശ്രാദ്ധത്തിന് വരുന്ന താരമായ പ്രതിയെ കാണാൻ കാത്തിരുന്നു. ചാനൽ റിപ്പോർട്ടർമാർ മരണവെപ്രാളത്തോടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. അവസാനം നടൻ വന്നു. ശ്രാദ്ധം കഴിഞ്ഞു, മടങ്ങി. .നടൻ വന്നപ്പോൾ ഭാര്യ കരഞ്ഞോ ദേഷ്യപ്പെട്ടോ?അന്തപുര രഹസ്യങ്ങൾക്കായി ക്യാമറ കണ്ണുകൾ തിരക്കു കൂട്ടി .. ഇത് ഒരു അദ്ധ്യായം .                    

വളരെ യാദ്യശ്ചികമായി ഒരു മാഗസിനിൽ പൊന്നിൽ കുളിച്ച് കേരളത്തിലെ താരങ്ങളുടെ പരിലാളനമേറ്റ് നിൽക്കുന്ന പീഢനത്തിനിരയായ, എന്നാൽ ധൈര്യമുള്ള നടിയുടെ വർണ്ണചിത്രങ്ങളും വിവാഹ ചെലവുകളെക്കുറിച്ചും മോഡിയുള്ള വിലകൂടിയ വസ്ത്രാഭരണത്തെക്കുറിച്ചും വാർത്താ ചിത്രങ്ങൾ കണ്ടു. നല്ലത്.. ധൈര്യപൂർവ്വം ഒരു പ്രശ്നത്തെ നേരിട്ട സമ്പന്നമായ നടിക്ക് സന്തോഷമുള്ള പുതു ജീവിതം ആശംസിക്കുന്നു. ഇതിനിടയിൽ പീഢിപ്പിച്ചു എന്ന് പറഞ്ഞ് അകത്തായ നടൻ പുറത്തെത്തി. എന്തൊക്കെ സംഭവിച്ചാലെന്താ ആൾക്കാർ ദന്തഗോപുരങ്ങളിൽ വാഴുന്ന താരങ്ങളാണല്ലോ ... പാൽ, തേൻ ഭസ്മാഭിഷേകം ,നടൻ വീട്ടിലെത്തി. 
നടി വിവാഹിതയായി മറ്റൊരു നാട്ടിലേക്കും പോയി.
ഇത് ശുഭപര്യവസാനിയായ ഒരു Script ആയി നിലനിൽക്കട്ടെ..  
                                
                 ഇനി ആണ് ആകുലവും അസ്വസ്ഥവുമായ ചില യാഥാർത്ഥങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്... 

പേരും, പ്രശസ്തിയും ആരാധകരും പണവും മുഖവുമില്ലാത്ത പീഢനത്തിനിരയായ വിതുര, കവിയൂർ ,കിളിരൂർ, സൂര്യനെല്ലി പെൺകുട്ടികൾ എവിടെ ..നീതിയും നിയമവും ഏതു സ്ത്രീയ്ക്കാണെങ്കിലും സമാനമാകണ്ടേ. കുറേയധികം മനുഷ്യരാൽ നശിപ്പിക്കപ്പെട്ട ജീവിതമല്ലായിരുന്നോ നമ്മൾ സൂര്യനെല്ലി പെൺകുട്ടി എന്ന ഓമനപേരിട്ട് വിളിച്ച സ്ത്രീയും ... ഒരു തെറ്റും ചെയ്യാതെ കുറ്റവാളിയെ പോലെ ജീവിക്കേണ്ടി വന്നിരുന്നു ആ പെൺകുട്ടിക്ക് ഒരു പാട് കാലം എന്ന് കേട്ടറിഞ്ഞിട്ടുണ്ട്. പണമില്ലാത്തത് കൊണ്ട് മാത്രം പാവപ്പെട്ട ജന്മങ്ങൾക്ക് ഇത്തരം അവസ്ഥ ഉണ്ടാകുവാൻ പാടില്ല. വില കൂടിയ താരങ്ങളും താരസംഘടനകളും ഇല്ലാതെ പോകുന്നവർക്കും ജീവിക്കണം..

ഒരിക്കൽ ആരെങ്കിലും മാനം കവർന്നതിന്റെ പേരിൽ സ്വയം തെറ്റുകാരിയായ് മുദ്രകുത്തപ്പെട്ട് വഴിമുട്ടി പോകുന്ന
 ആയിരക്കണക്ക് പെൺജീവിതങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ .
അവർക്കും കിട്ടണം ധ്രുതഗതിയിലുള്ള നിയമസംരക്ഷണം..
അവർക്കും കിട്ടണം നല്ല ജീവിതം. 
അവിടെ പണം വില്ലനാകരുത്.

                     ഒരു പ്രത്യേക തരം അടിമത്ത സംസ്കാരം അറിഞ്ഞോ അറിയാതെയോ നമ്മളിൽ അഭ്യസ്ത്യ വിദ്യർ എന്ന് നടിക്കുന്ന മലയാളികളിൽ പോലും ബാധിക്കുന്നുണ്ട്. അതിനെ കുടഞ്ഞ് കളയാൻ തലച്ചോറിനെ വിഷം കലർന്ന സീരിയലുകളിൽ നിന്നും ഗോസിപ്പുകളിൽ നിന്നും വല്ലാതെ അങ്ങ് അന്ധമായി പോകുന്ന താര ആരാധനയിൽ നിന്നും മാറ്റി എടുക്കേണ്ടതായിട്ടുണ്ട്. പല പരിപാടികളുടെയും അംബാസിഡർമാരായി സൂര്യപ്രകാശം ഏക്കാതെ ആരാധകരെ ഭയന്നു കഴിയുന്ന താരങ്ങളെ വെക്കുന്ന പ്രവണത നാം കാണാറുണ്ട്. നൂറു കണക്കിന് നന്മ മാത്രം ചെയ്യുന്ന ജനപ്രതിനിധികളെ ചില അല്പബുദ്ധികൾ പരിഹസിക്കുകയും കോടിക്കണക്ക് രൂപ പ്രതിഫലം വാങ്ങുന്ന നടനോ നടിയോ അപ്പ കഷണങ്ങൾ എറിഞ്ഞു കൊടുക്കുമ്പോൾ മഹത്വവൽക്കരിക്കുകയും അവാർഡുകൾ നൽകി കൂടുതൽ ആദരിക്കുകയും ചെയ്യുമ്പോൾ ഓർക്കണം നാം പോലുമറിയാതെ അടുത്ത തലമുറയെ പോലും നാം തെറ്റായ ചിന്തകൾക്ക് കൂട്ടികൊടുക്കുകയാണെന്ന്.

 ആരാധനയും ബഹുമാനവുമാകാം.പക്ഷേ റോൾ മോഡൽ ആക്കുന്ന പ്രവണത ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്. എന്തും ചെയ്യാമെന്ന ധാർഷ്ട്യം ഇത്തരക്കാരിൽ വളർത്താൻ അനുവദിക്കാതിരിക്കുക.......

നമ്മുടെ നീതിയും നിയമവും എല്ലാവർക്കും തുല്യമാകട്ടെ...

All R Equal before the Eye of Law ????


ഭയങ്കര ഇരട്ടത്താപ്പാണ് 
നമ്മുടെ പല മാധ്യമങ്ങൾക്കും 
ചില മനുഷ്യർക്കും . .

ഒരു സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ ഞാൻ കണ്ടിട്ടുള്ള ചില നിരീക്ഷണങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. 

എന്തിനും ഏതിനും രാഷ്ട്രീയക്കാരെയും പൊതു പ്രവർത്തകരെയും ഭരണത്തിൽ ഇരിക്കുന്നവരെയും കുറ്റപ്പെടുത്തുന്ന ഒരു പ്രവണത  ഇവരിൽ ഞാൻ കാണാറുണ്ട്. പക്ഷേ നിങ്ങൾക്ക് ഒരാളെ വിമർശിക്കാം പക്ഷേ അത് യഥാർത്ഥ വിമർശനം കേൾക്കേണ്ടവർക്ക് രക്ഷപ്പെടാനുള്ള അവസരമായ് പലപ്പോഴും മാറാറുണ്ട്. അത് ഒരു ഉദാഹരണത്തിലൂടെ കുറച്ചു കൂടി വ്യക്തമാക്കാം.. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരക്കണക്ക് അപേക്ഷകൾ ആണ് മാസം തോറും വരുന്നത്. അധികവും എം എൽ എ ഓഫീസ് വഴി കൃത്യമായ് നൽകുന്നവയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് യാതൊരു കാലതാമസവും വരുത്താതെ അത് പരിശോധിച്ച് റെവന്യൂ ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുക്കുന്നു. പിന്നെയാണ് കാത്തിരിപ്പ്. അനാവശ്വമായ കാലതാമസം പലപ്പോഴും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നാണ്.അപേക്ഷ കൊടുത്തു കാത്തിരിക്കുന്നവർ എന്താണ് കരുതുന്നത്, ഇത് എംഎൽഎ ഓഫീസ് ആണ് കാലതാമസം വരുത്തുന്നത് എന്നാണ്.  ഇവിടെ ആണ് യഥാർത്ഥ പ്രതികൾ രക്ഷപ്പെടുന്നത് .രോഗത്തിന്റെ തീവ്രതയും വേദനയും ചികിൽസക്ക് പണം കാത്തിരിക്കുന്ന അവസ്ഥയും മനുഷ്യത്വമില്ലാത്ത പല ഉദ്യോഗസ്ഥർക്കും അറിയില്ലല്ലോ ... ഇവിടെ ആരാണ് പഴി കേൾക്കുന്നത് .. വിധിക്കപ്പെട്ട ജനപ്രതിനിധികൾ .ഇത് ഒരു ഉദാഹരണം മാത്രമാണ്. എവിടെയാണോ ഫയൽ പെന്റിംഗ് ഇരിക്കുന്നത് ആ ഫയൽ നോക്കുന്ന ആളിന്റെ ഫോൺ നമ്പർ സഹിതം അപേക്ഷകനെ അറിയിക്കാൻ ഒരു സംവിധാനം വേണം. വിവര സാങ്കേതികവിദ്യയുടെ വളർച്ച അതിനൊക്കെ കൂടി ഉപകരിക്കട്ടെ .....    

     ഇനി കുടിവെള്ളത്തിന്റെ കാര്യം പരിശോധിക്കാം.. 

പൈപ്പ് പൊട്ടി വെള്ളം പാഴായാൽ വാട്ടർ അതോറിട്ടിയിലേക്ക് പഞ്ചായത്ത് മെമ്പർ വിളിക്കും, പഞ്ചായത്ത് പ്രസിഡന്റ് വിളിക്കും ,നാട്ടുകാർ വിളിക്കും,എം എൽ എ വിളിക്കും ആകെ കൂട്ട വിളിയാണ്. ആദ്യത്തെ വിളിയിൽ വരേണ്ടവരല്ലേ വാട്ടർ അതോറിറ്റിക്കാർ... മാസാമാസം ശമ്പളം എണ്ണി വാങ്ങുന്നത് ഇതൊക്കെ കുറ്റമറ്റതായി ചെയ്യാനല്ലേ ... പക്ഷേ ആരെങ്കിലും കുറ്റക്കാരായ EE, AXE, AE തുടങ്ങി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വിമർശിക്കാറുണ്ടോ ?? ഇല്ല അവരൊക്കെ വിമർശനത്തിന് അതീതരാണല്ലോ അല്ലേ .. 

ഇനി കൃഷി, ജലസേചനം ,മൃഗസംരക്ഷണ വകുപ്പുകൾ നോക്കാം... 

ഇതൊക്കെ പരസ്പര ബന്ധമുള്ള വകുപ്പുകൾ ആണല്ലോ. കൃഷി ഇല്ലാതിരുന്ന സ്ഥലങ്ങളിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുണ്ടായിരുന്നു.. ചില സ്ഥലങ്ങളിൽ എങ്കിലും .. നെല്ലില്ലാ, നാളികേര മില്ല പച്ചക്കറിയില്ല എങ്കിലും കൃഷി ആഫീസിൽ "സർ " ഉണ്ട്. ഫയൽ ഉണ്ട് . പല നഗര പ്രദേശങ്ങളും ഒരു കാലത്ത് അങ്ങനെയായിരുന്നു. ആരെങ്കിലും വിമർശിക്കുമോ? ഇല്ല..... കല്ല്കെട്ട് മാത്രമാണോ ഇറിഗേഷൻ വകുപ്പിന്റെ ജോലി .. വരട്ടാറും മലയൻ കനാലും കാപ്പിത്തോടും കേരളത്തിൽ സ്യഷ്ടിക്കപ്പെട്ടതിൽ ജലസേചന വകുപ്പിന് പങ്കുണ്ട്. ഇന്ന് കോടികൾ ചെലവഴിക്കണം അതൊക്കെ പുനരുദ്ധരിക്കാൻ ....
തോട് മലിനമാകുമ്പോൾ കൃത്യമായ ഇടപെടൽ നടത്തണം വകുപ്പ്.
ക്യഷി ഭൂമി നികത്തുമ്പോൾ കൃത്യമായി ഇടപെടണം ക്യഷി വകുപ്പും റവന്യൂ വകുപ്പും ... മൃഗങ്ങളെ വളർത്തുന്ന പ്രത്യേകിച്ച് ഉപജീവനത്തിനായി പശുവിനെ വളർത്തുന്നവരുടെ ഒപ്പം നിൽക്കണം മൃഗസംരക്ഷണ വകുപ്പ്.കർഷകരുടെ അടുത്ത് അവരുടെ പ്രശ്നങ്ങൾ അറിഞ്ഞ് നിൽക്കണം കൃഷി വകുപ്പ്.  പൈപ്പ് പൊട്ടി വെള്ളം പോകുന്ന കണ്ടാൽ ആദ്യം വേദനിക്കേണ്ടത് വാട്ടർ അതോറിറ്റിക്കാകണം.റോഡിൽ ഒരു കുഴി രൂപപ്പെട്ടാൽ അത് അഗാധ ഗർത്തമാകാതെ ഉടനെ അടപ്പിക്കണം എഞ്ചിനീയർമാർ... ഒരു പ്രദേശം ഇരുട്ടിലായാൽ അവിടുത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സഹായത്തോടെ വേഗം ലൈറ്റ് ഇട്ട് കൊടുക്കണം KSEB, ഇങ്ങനെ നിരവധി കാര്യങ്ങൾ...

ഇനിയും ഉണ്ട് ഒരുപാട് പറയാൻ, എഴുതാൻ ... 
ഇത് ഒരു ഓർമ്മപ്പെടുത്തൽ ആണ് 

ജനപ്രതിനിധികൾ ആണ് രാഷ്ട്രീയക്കാരാണ് എല്ലാത്തിനും ഉത്തരവാദികൾ എന്ന ഒരു ഗൂഢമായ ബോധപൂർവ്വമുള്ള ക്യാംപയിനിലൂടെ ജനാധിപത്യം മാറി ഉദ്യോഗസ്ഥകേന്ദ്രീകൃത ഏകാധിപത്യ പ്രവണതക്ക് ശ്രമിക്കുന്ന ഗൂഢപ്രവർത്തനങ്ങളെ തിരിച്ചറിയാതെ പോകരുത്. നല്ലവരായ നിരവധി ഉദ്യോഗസ്ഥരെ എനിക്ക് അറിയാം... അത് ഒരു 50 % മാത്രം മൊത്തം പരിശോധിച്ചാൽ ...

ഞങ്ങൾ ചെയ്യേണ്ട ജോലികൾ ഞങ്ങൾ ക്യത്യമായി ചെയ്യാറുണ്ട് ...  ചെയ്യിക്കാൻ ശ്രമിക്കാറും ഉണ്ട്. പക്ഷേ തിരിച്ചറിയേണ്ടവരെ തിരിച്ചറിയണം.. കെ എസ് ഇ ബിയുടെ പോസ്റ്റിൽ ലൈറ്റിടാൻ എം എൽ എ , പഞ്ചായത്ത് മെമ്പർ ഇവർക്ക് കഴിയില്ല. റോഡിലെ കുഴിയിൽ നാട്ടുകാർ വീഴാതെ സമയബന്ധിതമായി അടക്കാൻ എഞ്ചിനീയർ വിചാരിക്കണം, പൈപ്പ് പൊട്ടി വെള്ളം പാഴായാൽ സമയബന്ധിതമായ് അടയ്ക്കാൻ ജല അതോറിറ്റി ഉദ്യോഗസ്ഥർ വിചാരിക്കണം.. ക്യഷി ഉദ്യോഗസ്ഥർ കർഷകരുടെ പ്രശ്നങ്ങൾ അറിഞ്ഞ് ഗവൺമെന്റിന്റെ ശ്രദ്ധയിൽ സമയബന്ധിതമായി കൊണ്ടുവരണം.. അവരുടെ പാടം മട വീണാൽ ,നെല്ലിന് രോഗം വന്നാൽ, വേനൽമഴ വന്നാൽ, സമയബന്ധിതമായി വിളവെടുക്കാൻ അങ്ങനെ കർഷകനോടൊപ്പം താങ്ങാകാൻ, വെറുതെ കിടക്കുന്ന ഭൂമിയിൽ കൃഷി ചെയ്യിക്കാൻ എല്ലാത്തിനും ...വെറുതെയല്ല നല്ലതുപോലെ ശമ്പളം നൽകുന്നുണ്ട് .. ജോലി ചെയ്യണം ... സാധാരണക്കാരന്റെ നീതി നിഷേധിക്കപ്പെടരുത്...'

ചില ഉദ്യോഗസ്ഥർക്ക് വലിയ വീര പരിവേഷം നമ്മുടെ ചില മാധ്യമങ്ങളും കൊടുക്കാറുണ്ട്. അത് പലപ്പോഴും തെറ്റിദ്ധാരണ പരത്താറുണ്ട്. അവരെ സമാധാനമായി ജോലി ചെയ്യാൻ വിടുക. ചീപ്പ് പബ്ലിസിറ്റി യിലൂടെ അനാവശ്യ താരപരിവേഷം കൊടുക്കേണ്ടതില്ല. അതും ഒരു തരം ഉദ്യോഗസ്ഥ അപ്രമാദിത്യത്തിലേക്ക് എത്തിക്കുകയേ ഉള്ളൂ.

ഭൂപരിഷ്ക്കരണം  നടപ്പിലാക്കിയ സമയത്ത് സഖാവ് ഇ.എം.എസ്സിനൊപ്പം എത്ര നല്ല ഉദ്യോഗസ്ഥരുണ്ടായിരുന്നിരിക്കാം. പക്ഷേ അവർ യഥാർത്ഥ ഉദ്യോഗസ്ഥരായിരുന്നു. സൗമ്യരും സത്യസന്ധരും അനാവശ്യ പബ്ലിസിറ്റിക്ക് പോകാതെ ഇരുന്നവരും ജനാധിപത്യ ഭരണ സംവിധാനത്തെ ബഹുമാനിക്കുന്നവരും ആയിരുന്നിരിക്കണം. ഒരു സിംഗത്തെയോ കളക്ടർ ബ്രോയേയൊ അങ്ങനെ ആരെയും അക്കാലത്ത് നമ്മൾ കണ്ടിട്ടില്ല.. ജനപ്രതിനിധികളോടൊപ്പം അല്ലെങ്കിൽ അവരേക്കാൾ മികച്ച് ഹൃദയം കൊണ്ട് സാധാരണക്കാരന് അർഹമായവ സമയത്ത് നൽകുന്നതിലാകട്ടെ ഉദ്യോഗസ്ഥ ശ്രദ്ധ. അതാവണം ഉദ്യോഗസ്ഥൻ..
 ഇത് ജനങ്ങളും തിരിച്ചറിയണം


നിരവധി ജീവൻ പൊലിഞ്ഞിട്ടും റോഡ് സേഫ്റ്റി അതോറിറ്റി കണ്ണടച്ചിരിക്കുന്നു. 

കൊറ്റുകുളങ്ങര ഭാഗത്ത് മാത്രം നിരവധി പേർ മരണപ്പെട്ടു. 
ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടപെട്ടു. ദേശീയപാത കുഴികൾ അടപ്പിച്ചു വൃത്തിയാക്കി. പക്ഷേ NH അതോറിറ്റിയും റോഡ് സേഫ്റ്റി അതോറിറ്റിയും വലിയ വിവേചനമാണ് കായംകുളത്തോട് കാണിച്ചിട്ടുള്ളത്. എവിടെയെങ്കിലും സീബ്രാലൈൻ ഇട്ടിട്ടുണ്ടോ? ആവശ്യത്തിനു് റിഫ്ലക്ടറുകൾ വെച്ചിട്ടുണ്ടോ?ആവശ്യമായ സുരക്ഷാ അടയാളങ്ങൾ കൊറ്റുകുളങ്ങരയിലും സ്ഥിരം അപകടം നടക്കുന്ന സ്ഥലങ്ങളിലും വെച്ചിട്ടുണ്ടോ .. ഇല്ല ഇതൊന്നും ചെയ്തിട്ടില്ല. ട്രാഫിക് പോലീസും വേണ്ടത്ര ഈ കാര്യത്തിൽ ഇടപെടുന്നില്ല. പറയേണ്ട സ്ഥലങ്ങളിൽ എല്ലാം പറഞ്ഞിട്ടുണ്ട്. 

ഇനിയും പരിഹരിക്കുന്നില്ല എങ്കിൽ 
റോഡിൽ ഇരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 
ബുധനാഴ്ച വരെ സമയം നൽകിയിട്ടുണ്ട്. 
ഇനിയും അപകടങ്ങൾ വരാതിരിക്കാൻ നമുക്ക് ഒന്നായ് മുന്നേറാം... 
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഭവനരഹിതരായ കുടുംബങ്ങള്‍ക്കായി നടപ്പാക്കുന്ന എന്റെ വീട് ഭവന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട 18 നും 55 നും മദ്ധ്യേ പ്രായമുള്ള ഭവനരഹിതര്‍ക്ക് പരാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.

1,20,000 രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള അപേക്ഷകര്‍ക്ക് 7.5 ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപവരെയും 1,20,000 രൂപയ്ക്ക് മുകളില്‍ മൂന്ന് ലക്ഷം രൂപവരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് എട്ട് ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപവരെയും അനുവദിക്കും. തിരിച്ചടവ് കാലാവധി പരമാവധി 15 വര്‍ഷം.


സ്വന്തം പേരിലോ കുടുംബാംഗങ്ങളുടേയോ പേരിലോ വാസയോഗ്യമായ ഭവനം ഉള്ളവര്‍ക്ക് പദ്ധതി പ്രകാരം വായ്പ ലഭിക്കില്ല. പരമാവധി വായ്പാ പരിധിയ്ക്ക് വിധേയമായി അംഗീകൃത എസ്റ്റിമേറ്റിന്റെ 90 ശതമാനം തുക വരെ വായ്പയായി അനുവദിക്കും. 

അപേക്ഷകനോ കുടുംബാംഗങ്ങളോ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പദ്ധതി പ്രകാരം ലഭിച്ച/ലഭ്യമാകാവുന്ന തുക കൂടി കണക്കിലെടുത്തായിരിക്കും വായ്പ അനുവദിക്കുന്നത്. 

തുക മൂന്ന് ഗഡുക്കളായി അനുവദിക്കും. 

അപേക്ഷ കോര്‍പ്പറേഷന്റെ ജില്ല/ഉപജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും

pra?????a

{picture#https://external-maa2-1.xx.fbcdn.net/safe_image.php?d=AQAHyE34ImFUuTmy&w=600&h=600&url=fbstaging%3A%2F%2Fgraph.facebook.com%2Fstaging_resources%2FMDE0NDg4Mzk1NzU3NDUzODY6ODcxNDQ1MTcx&cfs=1&_nc_hash=AQBYDByhHmlIViKV} adv pra?????a onl?ne {facebook#https://www.facebook.com/advprathibha} {twitter#https://www.twitter.com/advprathibha} {google#https://plus.google.com/u/0/} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://www.youtube.com/channel/UCBBqqTu4VzZCI9mCTf9eHbA?sub_confirmation=1} {instagram#https://instagram.com/advprathibha?igshid=lttfep6ajagj}

Contact Form

Name

Email *

Message *

Powered by Blogger.