"മുഖമില്ലാതെ പോകുന്നവർ"

  
    

       
താരാരാധനയുടെയും
 വീര ആരാധനയുടെയും കാലമാണിത്.
പലപ്പോഴും നാം പോലുമറിയാതെ 
സെൻസേഷണൽ വാർത്തകൾ 
നമ്മെ കീഴടക്കുന്നു. 

ഈ വാർത്തകൾക്ക് ആയുസ്സില്ല. പക്ഷേ ഇത്തരം വാർത്തകൾ കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന ആഘാതം വലുതാണ്.വാർത്തയിൽ നിറയുന്ന വ്യക്തിയിൽ ഉണ്ടാക്കുന്ന ആഘാതവും വലുതായിരിക്കാം. 

അടുത്തയിടെ കേരളത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത് (ദിവസങ്ങളോളം അന്തി ചർച്ചകളിൽ നിറഞ്ഞത്) കേരളത്തിലെ ഒരു സിനിമാ താരത്തിനെ ആക്രമിച്ചതുമായി ബന്ധപ്പട്ട വാർത്ത ആയിരുന്നു. സിനിമ സ്ക്രിപ്റ്റ് പോലെ തന്നെ സംഭവ ബഹുലമായിരുന്നു ആരെയും ഞെട്ടിപ്പിക്കുന്ന വാർത്ത.. പൾസർ സുനിയെയും അദ്ദേഹത്തിന്റെ വീരകൃത്യങ്ങളും അദ്ദേഹം സഞ്ചരിച്ച വഴിത്താരകളും തെളിവെടുപ്പും എന്ന് വേണ്ട മലയാളിയെ കുളിരണിയിക്കുന്ന ആൽക്കഹോളിക് കൺസംഷനേക്കാൾ അപകടമാകുന്ന മൂന്നാംകിട സീരിയലുകളേക്കാൾ മ്ലേഛമായ സ്ക്രിപ്റ്റുകൾ വാർത്താ ചാനലുകളിൽ നിറഞ്ഞു.കേരള നിയമസഭ പോലും പ്രക്ഷുബ്ദമായി. ആരോപണ വിധേയനായ നടൻ ദിവസങ്ങളോളം ജയിലിൽ ആയി. കഴിഞ്ഞ തിരുവോണ നാൾ തന്റെ പിതാവിന്റെ ശ്രാദ്ധ കർമ്മത്തിന് വരുന്ന നായകനെ കാണാൻ രാവിലെ മുതൽ OBവാനുമായി ചാനലുകൾ മൽസരിച്ചു.തിരുവോണ സദ്യ ഒരുക്കുന്ന സീരിയൽ പ്രേക്ഷകരായ പല അമ്മമാരും സഹോദരിമാരും നെഞ്ചിടിപ്പോടെ ശ്രാദ്ധത്തിന് വരുന്ന താരമായ പ്രതിയെ കാണാൻ കാത്തിരുന്നു. ചാനൽ റിപ്പോർട്ടർമാർ മരണവെപ്രാളത്തോടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. അവസാനം നടൻ വന്നു. ശ്രാദ്ധം കഴിഞ്ഞു, മടങ്ങി. .നടൻ വന്നപ്പോൾ ഭാര്യ കരഞ്ഞോ ദേഷ്യപ്പെട്ടോ?അന്തപുര രഹസ്യങ്ങൾക്കായി ക്യാമറ കണ്ണുകൾ തിരക്കു കൂട്ടി .. ഇത് ഒരു അദ്ധ്യായം .                    

വളരെ യാദ്യശ്ചികമായി ഒരു മാഗസിനിൽ പൊന്നിൽ കുളിച്ച് കേരളത്തിലെ താരങ്ങളുടെ പരിലാളനമേറ്റ് നിൽക്കുന്ന പീഢനത്തിനിരയായ, എന്നാൽ ധൈര്യമുള്ള നടിയുടെ വർണ്ണചിത്രങ്ങളും വിവാഹ ചെലവുകളെക്കുറിച്ചും മോഡിയുള്ള വിലകൂടിയ വസ്ത്രാഭരണത്തെക്കുറിച്ചും വാർത്താ ചിത്രങ്ങൾ കണ്ടു. നല്ലത്.. ധൈര്യപൂർവ്വം ഒരു പ്രശ്നത്തെ നേരിട്ട സമ്പന്നമായ നടിക്ക് സന്തോഷമുള്ള പുതു ജീവിതം ആശംസിക്കുന്നു. ഇതിനിടയിൽ പീഢിപ്പിച്ചു എന്ന് പറഞ്ഞ് അകത്തായ നടൻ പുറത്തെത്തി. എന്തൊക്കെ സംഭവിച്ചാലെന്താ ആൾക്കാർ ദന്തഗോപുരങ്ങളിൽ വാഴുന്ന താരങ്ങളാണല്ലോ ... പാൽ, തേൻ ഭസ്മാഭിഷേകം ,നടൻ വീട്ടിലെത്തി. 
നടി വിവാഹിതയായി മറ്റൊരു നാട്ടിലേക്കും പോയി.
ഇത് ശുഭപര്യവസാനിയായ ഒരു Script ആയി നിലനിൽക്കട്ടെ..  
                                
                 ഇനി ആണ് ആകുലവും അസ്വസ്ഥവുമായ ചില യാഥാർത്ഥങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്... 

പേരും, പ്രശസ്തിയും ആരാധകരും പണവും മുഖവുമില്ലാത്ത പീഢനത്തിനിരയായ വിതുര, കവിയൂർ ,കിളിരൂർ, സൂര്യനെല്ലി പെൺകുട്ടികൾ എവിടെ ..നീതിയും നിയമവും ഏതു സ്ത്രീയ്ക്കാണെങ്കിലും സമാനമാകണ്ടേ. കുറേയധികം മനുഷ്യരാൽ നശിപ്പിക്കപ്പെട്ട ജീവിതമല്ലായിരുന്നോ നമ്മൾ സൂര്യനെല്ലി പെൺകുട്ടി എന്ന ഓമനപേരിട്ട് വിളിച്ച സ്ത്രീയും ... ഒരു തെറ്റും ചെയ്യാതെ കുറ്റവാളിയെ പോലെ ജീവിക്കേണ്ടി വന്നിരുന്നു ആ പെൺകുട്ടിക്ക് ഒരു പാട് കാലം എന്ന് കേട്ടറിഞ്ഞിട്ടുണ്ട്. പണമില്ലാത്തത് കൊണ്ട് മാത്രം പാവപ്പെട്ട ജന്മങ്ങൾക്ക് ഇത്തരം അവസ്ഥ ഉണ്ടാകുവാൻ പാടില്ല. വില കൂടിയ താരങ്ങളും താരസംഘടനകളും ഇല്ലാതെ പോകുന്നവർക്കും ജീവിക്കണം..

ഒരിക്കൽ ആരെങ്കിലും മാനം കവർന്നതിന്റെ പേരിൽ സ്വയം തെറ്റുകാരിയായ് മുദ്രകുത്തപ്പെട്ട് വഴിമുട്ടി പോകുന്ന
 ആയിരക്കണക്ക് പെൺജീവിതങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ .
അവർക്കും കിട്ടണം ധ്രുതഗതിയിലുള്ള നിയമസംരക്ഷണം..
അവർക്കും കിട്ടണം നല്ല ജീവിതം. 
അവിടെ പണം വില്ലനാകരുത്.

                     ഒരു പ്രത്യേക തരം അടിമത്ത സംസ്കാരം അറിഞ്ഞോ അറിയാതെയോ നമ്മളിൽ അഭ്യസ്ത്യ വിദ്യർ എന്ന് നടിക്കുന്ന മലയാളികളിൽ പോലും ബാധിക്കുന്നുണ്ട്. അതിനെ കുടഞ്ഞ് കളയാൻ തലച്ചോറിനെ വിഷം കലർന്ന സീരിയലുകളിൽ നിന്നും ഗോസിപ്പുകളിൽ നിന്നും വല്ലാതെ അങ്ങ് അന്ധമായി പോകുന്ന താര ആരാധനയിൽ നിന്നും മാറ്റി എടുക്കേണ്ടതായിട്ടുണ്ട്. പല പരിപാടികളുടെയും അംബാസിഡർമാരായി സൂര്യപ്രകാശം ഏക്കാതെ ആരാധകരെ ഭയന്നു കഴിയുന്ന താരങ്ങളെ വെക്കുന്ന പ്രവണത നാം കാണാറുണ്ട്. നൂറു കണക്കിന് നന്മ മാത്രം ചെയ്യുന്ന ജനപ്രതിനിധികളെ ചില അല്പബുദ്ധികൾ പരിഹസിക്കുകയും കോടിക്കണക്ക് രൂപ പ്രതിഫലം വാങ്ങുന്ന നടനോ നടിയോ അപ്പ കഷണങ്ങൾ എറിഞ്ഞു കൊടുക്കുമ്പോൾ മഹത്വവൽക്കരിക്കുകയും അവാർഡുകൾ നൽകി കൂടുതൽ ആദരിക്കുകയും ചെയ്യുമ്പോൾ ഓർക്കണം നാം പോലുമറിയാതെ അടുത്ത തലമുറയെ പോലും നാം തെറ്റായ ചിന്തകൾക്ക് കൂട്ടികൊടുക്കുകയാണെന്ന്.

 ആരാധനയും ബഹുമാനവുമാകാം.പക്ഷേ റോൾ മോഡൽ ആക്കുന്ന പ്രവണത ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്. എന്തും ചെയ്യാമെന്ന ധാർഷ്ട്യം ഇത്തരക്കാരിൽ വളർത്താൻ അനുവദിക്കാതിരിക്കുക.......

നമ്മുടെ നീതിയും നിയമവും എല്ലാവർക്കും തുല്യമാകട്ടെ...

All R Equal before the Eye of Law ????
Labels:

Post a Comment

TRENDING

Top Featured

[Blogs][carousel animated][#FF0000]
[facebook][blogger]

pra?????a

{picture#https://external-maa2-1.xx.fbcdn.net/safe_image.php?d=AQAHyE34ImFUuTmy&w=600&h=600&url=fbstaging%3A%2F%2Fgraph.facebook.com%2Fstaging_resources%2FMDE0NDg4Mzk1NzU3NDUzODY6ODcxNDQ1MTcx&cfs=1&_nc_hash=AQBYDByhHmlIViKV} adv pra?????a onl?ne {facebook#https://www.facebook.com/advprathibha} {twitter#https://www.twitter.com/advprathibha} {google#https://plus.google.com/u/0/} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://www.youtube.com/channel/UCBBqqTu4VzZCI9mCTf9eHbA?sub_confirmation=1} {instagram#https://instagram.com/advprathibha?igshid=lttfep6ajagj}

Contact Form

Name

Email *

Message *

Powered by Blogger.