കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഭവനരഹിതരായ കുടുംബങ്ങള്‍ക്കായി നടപ്പാക്കുന്ന എന്റെ വീട് ഭവന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട 18 നും 55 നും മദ്ധ്യേ പ്രായമുള്ള ഭവനരഹിതര്‍ക്ക് പരാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.
1,20,000 രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള അപേക്ഷകര്‍ക്ക് 7.5 ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപവരെയും 1,20,000 രൂപയ്ക്ക് മുകളില്‍ മൂന്ന് ലക്ഷം രൂപവരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് എട്ട് ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപവരെയും അനുവദിക്കും. തിരിച്ചടവ് കാലാവധി പരമാവധി 15 വര്‍ഷം.
സ്വന്തം പേരിലോ കുടുംബാംഗങ്ങളുടേയോ പേരിലോ വാസയോഗ്യമായ ഭവനം ഉള്ളവര്‍ക്ക് പദ്ധതി പ്രകാരം വായ്പ ലഭിക്കില്ല. പരമാവധി വായ്പാ പരിധിയ്ക്ക് വിധേയമായി അംഗീകൃത എസ്റ്റിമേറ്റിന്റെ 90 ശതമാനം തുക വരെ വായ്പയായി അനുവദിക്കും.
അപേക്ഷകനോ കുടുംബാംഗങ്ങളോ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പദ്ധതി പ്രകാരം ലഭിച്ച/ലഭ്യമാകാവുന്ന തുക കൂടി കണക്കിലെടുത്തായിരിക്കും വായ്പ അനുവദിക്കുന്നത്.
തുക മൂന്ന് ഗഡുക്കളായി അനുവദിക്കും.
അപേക്ഷ കോര്‍പ്പറേഷന്റെ ജില്ല/ഉപജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും