പ്രിയരേ,
എന്റെ മകനെ പോലെ തന്നെയാണ് ഓരോ മക്കളോടും എനിക്കിഷ്ടം.. ഇത് 100% വിശ്വസിക്കാം വായിക്കുന്നവർക്ക്. ഇതിപ്പോൾ ഇവിടെ പറയാൻ കാരണം എന്താണെന്നോ,, എന്റെ കുട്ടിക്കാലം പോലെയല്ല ഇവരുടെ കുട്ടിക്കാലം.. ഒരു പെൻസിൽ അല്ലെങ്കിൽ പേന വേണമെങ്കിൽ അന്നൊക്കെ ഒരാഴ്ച എടുക്കും അതിനുള്ള പൈസ അമ്മയോട് ചോദിക്കാൻ .. സർക്കാർ ജീവനക്കാരായിരുന്നു അച്ഛനമ്മമാർ എന്നതിനാൽ എണ്ണി ചുട്ട അപ്പം പോലെയുള്ള ശമ്പളവും അനന്തര ജീവിതവും ഞങ്ങൾ 4 മക്കളും.. ഇപ്പോഴത്തെ ബഹുഭൂരിപക്ഷം കുട്ടികൾക്കും വീട്ടിലെ സാഹചര്യങ്ങൾ പൂർണ്ണമായി അറിയില്ല അല്ലെങ്കിൽ അറിയാൻ ശ്രമിക്കാറില്ല.. അതുകൊണ്ട് തന്നെ പെൻസിലിന്റെ ആവശ്യത്തിൽ നിന്ന് BMW അവരുടെ സ്വപ്നത്തിൽ വന്നു. അവരുടെ കുറ്റമല്ല.. സാഹചര്യങ്ങൾ അവരെ എത്തിക്കുന്നതാണ്.
പൈസ അനാവശ്യമായി ചെലവഴിച്ച് ശീലമില്ല.. ഇല്ലാത്തതു കൊണ്ട് തന്നെ.പലപ്പോഴും Gift കൾ പോലും വില കൂടിയവ വേണ്ടപ്പെട്ടവർക്കുപോലും കൊടുക്കുവാനും കഴിയാറില്ല. കാരണം സമ്പാദ്യങ്ങൾ ഇല്ല എന്നതുകൊണ്ട് തന്നെ.. അച്ഛനമ്മമാർ ഇപ്പോൾ പെൻഷണേഴ്സ് ആണ്. 3 സഹോദരങ്ങൾ ഉണ്ട് . എല്ലാവരെയും അത്യാവശ്യം നന്നായി പഠിപ്പിച്ചു. നാട്ടിൽ ആർക്കും ജോലിയില്ല. 3 പേരും കേരളത്തിന് പുറത്ത് ജീവിക്കുന്നു.
മറ്റുള്ളവരുടെ സങ്കടങ്ങൾ ഒരുപാട് കാണുന്നവർ ആരാണെന്ന് ചോദിച്ചാൽ നിസംശയം ഞാൻ പറയും.. ജനപ്രതിനിധികൾ തന്നെയാണെന്ന്.. ഇത്രയും പ്രയാസമേറിയതും വേദന നിറഞ്ഞതുമായ ഒരു സാമൂഹ്യ യാഥാർത്ഥ്യത്തിലൂടെ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരു പക്ഷേ ഒരു 65 വയസ്സു വരെ എങ്കിലും ഉള്ള ഒരാളും കടന്നുപോയിട്ടുണ്ടാവില്ല. (ഒരു പാട് പ്രായമുള്ളവർ ഉണ്ടാകാം. ) ചരിത്രം വായിച്ചറിഞ്ഞ അനുഭവങ്ങൾ ആണല്ലോ
നമ്മൾക്ക് ഒക്കെ ഉള്ളത്.
വീട്ടുവാടക കൊടുക്കാൻ ഇല്ലാത്തവർ, ഫീസ് കെട്ടാൻ നിവൃത്തി ഇല്ലാത്തവർ, ജോലി നഷ്ടമായതിനാൽ വാഹന വായ്പ തിരിച്ചടക്കാൻ കഴിയാത്ത ചെറുപ്പക്കാർ, വീട്ടിലെ ബുദ്ധിമുട്ടുകൾ മറ്റുള്ളവരെ അറിയിയ്ക്കാൻ മടി ഉള്ളവർ, Tv ഇല്ലാത്തവർ, ഫോൺ ഇല്ലാത്തവർ (ഓൺലൈൻ ക്ലാസ്സ് വന്നപ്പോൾ ആണ് ഇത്രയും കടുത്ത യാഥാർത്ഥ്യങ്ങൾ
ഓരോരുത്തർക്കും ബോധ്യപ്പെട്ടത്.)
ദാരിദ്യം കൊറോണ ക്കുശേഷം കൂടുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ പട്ടിണി ഉണ്ടാകാതിരിക്കാൻ നമ്മുടെ ഗവൺമെന്റ് ബദൽ മാർഗ്ഗം കൃഷിയിലൂടെ പ്രോൽസാഹിപ്പിക്കുന്നു. (സുഭിക്ഷ കേരളം). എല്ലാവരും പങ്കാളികളാകുക.. കൃഷി ചെയ്യാൻ മനസ്സുണ്ടെങ്കിൽ വേണ്ടതൊക്കെ ഗവൺമെന്റ് നൽകും.🌱 ഓരോ ജനപ്രതിനിധിയും ഞങ്ങളെ കൊണ്ട് ആവുന്നതൊക്കെ ഇടപെടും ചെയ്യും..
ആരുടെയും പട്ടിണിയോ ദാരിദ്യമോ മാർക്കറ്റ് ചെയ്യുന്ന ജനപ്രതിനിധി അല്ല ഞാൻ ..എന്റെ പ്രസ്ഥാനം എന്നെ അങ്ങനെയല്ല പഠിപ്പിച്ചത്.. ഒരിക്കൽ ഒരു സംഘടനയുടെ പരിപാടിക്ക് ചെന്നപ്പോൾ നിർദ്ധനരായ കുട്ടികൾക്ക് ഉള്ള സഹായം എന്ന് കണ്ടു. ഇപ്പോഴല്ല ,7 വർഷം മുൻപ്. അന്ന് സംഘാടകരോട് കർശനമായി പറഞ്ഞു നിർദ്ധനരായ വിദ്യാർത്ഥികൾ എന്ന് നോട്ടീസിൽ വെയ്ക്കരുത്.. പ്രദേശത്തുള്ള മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ
വിതരണം എന്നാക്കണം എന്ന് ... അവര് പിന്നീട് അത് ചെയ്യുകയും ചെയ്തു.
Online ക്ലാസ്സുകൾ തുടങ്ങിയപ്പോൾ എനിക്കു വരുന്ന ഫോൺ കാളുകളിൽ അല്പമെങ്കിലും മറ്റൊരാളെ സഹായിക്കാൻ കഴിയുന്ന ആളാണെങ്കിൽ ഒരു TV വാങ്ങി തരുമോ എന്ന് ചോദിച്ചാണ് എന്റെ ഫോൺകാൾ അവസാനിക്കുന്നത്. അനാഥാലയങ്ങൾക്ക് Poor Boys Home എന്ന് എഴുതി വെച്ചതിനോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ ഞാൻ കലഹിച്ചതു എന്നെ അറിയാവുന്നവർക്ക് ഓർത്തെടുക്കാൻ പറ്റും. Noble Boys Home എന്നാക്കണം എന്നാണ് ഞാൻ നിർദ്ദേശിച്ചത്..
അതുകൊണ്ട് വീണ്ടും പറയുകയാണ് മറ്റുള്ളവരുടെ ദാരിദ്യം മാർക്കറ്റ് ചെയ്യുന്നതിന് പൊതുപ്രവർത്തനം ഉപയോഗിക്കില്ല. കുഞ്ഞുങ്ങൾക്ക് നൽകുന്ന സ്നേഹ സമ്മാനമായി ഒരു ജന്മദിന സമ്മാനം പോലെ മാത്രമാണ് സുമനസ്സുകൾ നൽകുന്ന TV Tab ഒക്കെ നൽകുന്നത്. അതിന് ഒരു അപകർഷതാ ബോധവും വാങ്ങുന്നവരിൽ കണ്ടിട്ടുമില്ല.. നിർദ്ധന ർക്കായല്ല നമ്മൾ നൽകുന്നത്. നമ്മുടെ കുഞ്ഞുങ്ങൾക്ക് തന്നെയാ .. തങ്ങളുടെ സമ്പാദ്യം Tv വാങ്ങാൻ സമ്പാദ്യ കുടുക്കയിലെ പണം സ്പോൺസർ ചെയ്ത എന്റെ സെക്രട്ടറി ആയ സഖാവ് വിദ്യാസാഗറിന്റെ മക്കൾ സച്ചുവിനും കിച്ചുവിനും അടക്കം എല്ലാവരോടും സ്നേഹം♥️♥️♥️♥️
Smart Phone വേണമെന്ന മോന്റെ ആവശ്യം മോന് 18 വയസ്സാകാതെ നിറവേറ്റില്ല എന്ന് പറഞ്ഞ കണ്ണിൽ ചോരയില്ലാത്ത ഒരു അമ്മയുടെ കുറിപ്പ്😜...