July 2018

ആലപ്പുഴ ജില്ലയിൽ കുട്ടനാട് ഉൾപ്പെടെ ഉണ്ടായ രൂക്ഷമായ വെള്ളപ്പൊക്കം വലിയ നാശ നഷ്ടമാണ് ജനങ്ങൾക്ക് ഉണ്ടാക്കിയിരിക്കുന്നത്. സമുദ്രനിരപ്പിന് താഴെയാണ് കുട്ടനാട് സ്ഥിതി ചെയ്യുന്നത്. ജലഗതാഗതം പ്രധാന ആശ്രയമായിരുന്ന കുട്ടനാട്ടിൽ ഇന്ന് നിരവധി റോഡുകൾ വന്നു.പാലങ്ങൾ വന്നു. പാടശേഖരങ്ങളെ കീറിമുറിച്ച് നിരവധി റോഡുകൾ ഉണ്ടായി.. ജലഗതാഗതംമെല്ലെ അപ്രത്യക്ഷമാകുന്നു. കുട്ടനാട്ടിൽ ജലാശയങ്ങളിൽ ഹൗസ് ബോട്ടുകൾ നിരനിരയായി സ്ഥാനംപിടിച്ചു.മാലിന്യ സംസ്ക്കരണം പലപ്പോഴും ജലാശയങ്ങളിലേക്കുള്ള മാലിന്യങ്ങളുടെ വലിച്ചെറിയലായി. പാടശേഖരങ്ങളിലെ കീടനാശിനി കലർന്ന വെള്ളം ജലാശയങ്ങളിലേക്ക് പമ്പ് ചെയ്യപ്പെടുന്നു.. ജലമലിനീകരണം ഭയാനകമായി പല ഗ്രാമങ്ങളെയും ഗ്രസിച്ചിരിക്കുന്നു. സെപ്റ്റിക് ടാങ്കുകളിലെ പൈപ്പുകൾ പോലും ജലാശയങ്ങളിലേക്ക് പലയിടത്തും വെച്ചിരിക്കുന്നു. അശാസ്ത്രീയമായ പല നിർമ്മാണ പ്രവർത്തനങ്ങളും കാലം തെറ്റുന്ന കൃഷിയും ജലത്തിന്റെ സ്വച്ഛമായ ഒഴുക്കിനെ ബാധിച്ചിരിക്കുന്നു... ക്യാൻസർ രോഗം പല ഗ്രാമങ്ങളിലും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.നിർഭാഗ്യവശാൽ ഒരു ശാസ്ത്രീയ പഠനവും നടന്നിട്ടില്ല.. കുട്ടനാടിനെ രക്ഷിക്കാൻ വന്ന പാക്കേജ് കുട്ടനാടിന്റെ ശിക്ഷാ പാക്കേജായി.... രോഗവും ദുരിതവും ദാരിദ്ര്യവും സുരക്ഷിതതത്വമില്ലായ്മയും കുട്ടനാടിനെ അക്ഷരാർത്ഥത്തിൽ ഇന്നു വെള്ളപ്പൊക്ക കാലത്ത് തകർത്തിട്ടുണ്ട്. ഗവൺമെന്റ് സഹായം എത്തിക്കാൻ നന്നായി പരിശ്രമിച്ചിട്ടുണ്ട്. പക്ഷേ ഇനിയുംവലിയ തരത്തിൽ ഉള്ള ഇടപെടലും സഹായവും കുട്ടനാടിന് ആവശ്യമാണ്‌. ഒപ്പം മാലിന്യ നിർമ്മാർജ്ജനം, ജലഗതാഗതത്തിന്റെ പുന:സ്ഥാപനം, ജലാശയങ്ങൾ ആഴം കൂട്ടി നീരൊഴുക്ക് വർദ്ധിപ്പിക്കേണ്ടതായുണ്ട്.കാർഷിക കലണ്ടർ ചെയ്താൽ കൃഷി ഏകീകരിക്കാനും തണ്ണീർമുക്കം ഷട്ടർ കൃത്യമായി തുറക്കുകയും അടക്കുകയും ചെയ്യാൻ കഴിയും... കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിൽ അതിൽ ഏറ്റവും ഭംഗിയുള്ള സ്ഥലം കുട്ടനാട് ആണ്. 300 കോടിയിൽപരം രൂപയുടെ നെല്ലുൽപ്പാദിപ്പിക്കുന്ന മണ്ണിൽ പണി ചെയ്യുന്ന അനുഭവസമ്പത്തുള്ള ഹൃദയ വിശുദ്ധിയുള്ള പച്ചയായ മനുഷ്യരുടെ നാട്.... വേണം കുട്ടനാടിന് സംരക്ഷണം. സമാനതകളില്ലാത്ത സംരക്ഷണം....

'ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ തിരക്ക് ഉള്ള എന്നാൽ നിരവധി പരിമിതികളുടെ നടുവിൽ നിൽക്കുന്ന ആതുരാലയം ആണ് കായംകുളം താലുക്ക് ആശുപത്രി .ദിനംപ്രതി 1000 ൽ അധികം രോഗികൾ എത്തിച്ചേരുന്ന ആശുപത്രി എന്ന നിലയിലും  നിരവധി അപകടങ്ങൾ നടക്കുന്ന സ്ഥലമെന്ന നിലയിലും രോഗികളെ എത്തിക്കാൻ സൗകര്യപ്രദമായ ആശുപത്രി ആയതിനാലും ട്രോമാകെയർ അടക്കം പ്രത്യേക പരിഗണന കായംകുളം താലൂക്ക് ആശുപത്രിക്ക് നൽകണമെന്നും ബഹു.ആരോഗ്യ വകുപ്പ് മന്തി ശൈലജ ടീച്ചറോട് സബ്മിഷനിലൂടെ ആവശ്യപ്പെട്ടിട്ടും ഉണ്ട്‌.  . ധനകാര്യ വകുപ്പ് മന്ത്രി 2017 ലെ ബജറ്റിന്റെ മറുപടി പ്രസംഗത്തിലൂടെ തന്ന ഉറപ്പിലൂടെ നിലവിലുള്ള കായംകുളം താലൂക്ക് ആശുപത്രിയുടെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം  കാണാനാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു.കിഫ് ബി വഴി നവീകരിക്കപ്പെടുന്ന ആശുപത്രികളുടെ പട്ടികയിൽ നമ്മുടെ കായംകുളവും ഇടം നേടി. ധനകാര്യ മന്ത്രി വേഗം തന്നെ ഫയൽ തുടർനടപടികൾക്കായി ആരോഗ്യവകുപ്പിന് കൈമാറി. മനോഹരമായ മാതൃകയിലെ ആധുനിക സൗകര്യമുള്ള ആതുരാലയം ആകണം നമ്മുടെ ഹോസ്പിറ്റൽ എന്ന ലക്ഷ്യത്തിൽ എം എൽ എ ഓഫീസ് വളരെ കൃത്യമായി ഇടപെട്ടു.ഡോ.ശങ്കർ (ഹാബിറ്റാറ്റ്)തന്നെ ആശുപത്രിയുടെ ഡിസൈൻ തയ്യാറാക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് വളരെ വേഗം അവർDetailed Project Report (DPR) തയ്യാറാക്കി. അപ്പോഴാണ്   നമ്മുടെ ആശുപത്രിയുടെ ചുമതല ഹൗസിംഗ് ബോർഡിന് നൽകുന്നത്.തുടർന്ന് വീണ്ടുംDPR .. സമയം നീണ്ടു പോകുന്നു ആശുപത്രിയുടെ പ്രവർത്തനം പരാതികൾ ഫേസ് ബുക്ക് പോസ്റ്റുകൾ കാര്യമറിയാതെയുള്ള നിലപാടുകൾ ഒക്കെ ഞാൻ നിശബ്ദം നോക്കി നിന്നു. ഇടപെടാവുന്ന കാര്യങ്ങൾ ഇടപെട്ടും സഹായിച്ചും നിന്നു. എവിടെയോ എന്തോ ആരോ നമ്മുടെ ആശുപത്രിയോട് ശത്രുതാ മനോഭാവത്തിൽ പെരുമാറുന്നോ എന്ന തോന്നൽ എന്റെ മനസ്സിൽ ശക്തമായി. അതിന്റെ ഉത്തരം കിട്ടിയ ദിവസമായിരുന്നു ഇന്നലെ .ഹൗസിങ് ബോർഡിന്റെ ഉത്തരവാദിത്തപ്പെട്ട ഉന്നത ഉദ്യോഗസ്ഥനുമായി ഫോണിൽ സംസാരിച്ചപ്പോഴാണ് അറിയുന്നത് നമ്മുടെ ആശുപത്രിയുടെ എല്ലാ കാര്യങ്ങൾക്കും എതിർപ്പുമായി നിൽക്കുന്നത് രാജീവ് സദാനന്ദൻ എന്ന ഹെൽത്ത് സെക്രട്ടറി ആണെന്ന്. കേരളത്തിലെ ഗവ. ആരോഗ്യരംഗത്ത് നൽകുന്ന സംഭാവനയുടെ ഭാഗമായി ലഭിക്കുന്ന എല്ലാ നന്മകൾക്കും നമ്മുടെ കായംകുളത്തിനും അവകാശമുണ്ട്. ബഹു .മന്ത്രി ശൈലജ ടീച്ചർ നടത്തുന്ന സമാനതകൾ ഇല്ലാത്ത ഇടപെടലുകളും ആത്മാർത്ഥതയും ഈ അവസരത്തിൽ പ്രത്യേകം ഓർക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രമാക്കിയും കുംടുംബ ഡോക്ടർ എന്ന സങ്കൽപ്പം യാഥാർത്ഥ്യമാക്കിയും നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ എടുത്ത നിലപാടുകളം ലോകത്തിന് മുന്നിൽ കേരളം അഭിമാന മാതൃകയാവുമ്പോൾ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്റെ ധിക്കാരപരമായ മാനസിക അവസ്ഥ മൂലം ഒരു വികസനവും അട്ടിമറിക്കപ്പെടാൻ പാടില്ല. കായംകുളം ആശുപത്രിയുടെ ഫയൽ പെന്റിംഗ് വെക്കാൻ പറഞ്ഞതിലൂടെ ഫലത്തിൽ നമ്മുടെ പദ്ധതി നീണ്ടുപോകുകയാണ് ചെയ്യുന്നത്. സമയബന്ധിതമായി പദ്ധതി നടക്കാൻ വേണ്ടതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. എന്നാൽ  സമയബന്ധിതമായി നടക്കുന്നില്ലെങ്കിൽ Mrരാജീവ് സദാനന്ദൻ എന്ന ഹെൽത്ത് സെക്രട്ടറിയുടെ ഏകാധിപത്യ നിലപാട് ആയിരിക്കും അതിന് പിന്നിൽ എന്നും കാര്യമറിയാതെ പന്തം കൊളുത്തി പ്രതിഷേധിക്കുന്നവർക്കായും ജനാധിപത്യ ബോധവും വികസനതാൽപ്പര്യവും ആന്മാർത്ഥമായ് ആഗ്രഹിക്കുകയും നന്മക്കായി എന്നോടൊപ്പം നിൽക്കുകയും ചെയ്യുന്ന എല്ലാവർക്കുമായും ഈ കുറിപ്പ് സമർപ്പിക്കുന്നു ....



ഏറ്റവും വലിയ തൊഴിൽ ചൂഷണവും ജോലിയിലെ അസമത്വവും ചെയ്യുന്ന ജോലിക്ക് തുല്യവേതനവും ലഭിക്കാത്ത ഒരിടമാണ് സിനിമാ മേഖല .എന്നാൽ പലപ്പോഴും അന്ധമായ താര ആരാധന മൂലം ഇതൊന്നും ആരും കണ്ടില്ല എന്ന് നടിക്കുന്നു. ജനപ്രതിനിധികൾ ഉൾപ്പെടെ പലപ്പോഴും അവരുടെ പരിപാടികളിൽ കൃത്രിമമായി ആളെ കൂട്ടാൻ എത്ര പണം കൊടുത്തും താരങ്ങളെ ഇറക്കുന്നത് ഞാൻ കാണാറുണ്ട്. ചിലരോടെങ്കിലും എന്റെ തുറന്ന വിമർശനം പറയാറുമുണ്ട്. ഒരു സിനിമയിൽ അഭിനയിച്ചാൽ ഈ ഭൂമിയിൽ അല്ല ആകാശത്താണ് ജീവിക്കുന്നത് എന്ന് നമ്മുടെ താരങ്ങളെ തോന്നിപ്പിക്കുന്നതിന് ആരാധകർക്ക് വലിയ പങ്കുണ്ട്.. താരങ്ങളെ മനുഷ്യരായി കാണുക.. അവരും സാധാരണ മനുഷ്യനെ പോലെ തന്നെ ജീവിക്കുന്നവരാണെന്ന് മനസ്സിലാക്കുക. സിനിമ കാണുകയും ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും വിമർശിക്കുകയും ചെയ്യണം. അവരും ജീവിക്കാൻ വേണ്ടി തൊഴിൽ ചെയ്യുകയാണെന്നറിയണം.  കഴിവുള്ളവനെങ്കിലും പണമില്ലാതെ പോകുന്ന നിരവധി സംവിധായകൻമാർ ഉണ്ട്. അവർക്കൊന്നും വേണ്ടി സൗജന്യമായി ഒരു സിനിമയിലും ഒരു നടനും നടിയും അഭിനയിക്കാറില്ല.പണം പണം തന്നെയാണ് സിനിമാ മേഖലയിലെ ആധാരം.... എന്തായാലും സിനിമാ മേഖലയിലെ അസമത്വത്തെ പറ്റി മേൽക്കോയ്മയെ പറ്റി ചൂഷണത്തെ കുറിച്ച് ഒരു വിഭാഗം രംഗത്തു വന്നപ്പോൾ സിനിമയും തൊഴിലാണെന്നും അവിടെ ജോലി ചെയ്യുന്നവർ മനുഷ്യരാണെന്നും ഉള്ള പൊതുബോധ്യം ശക്തമായിട്ടുണ്ട്..... രാജാവും രാജ്ഞിയുമല്ല സിനിമാ മേഖലയിൽ ഉള്ളത് ... മനുഷ്യരാണ്. പച്ചയായ മനുഷ്യർ.... ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ഈ മേഖലക്കും അവകാശപ്പെട്ടതാണ്.... താരങ്ങൾ അഭിനയിക്കട്ടെ. അവസരസമത്വം പുലരട്ടെ ....... കാലങ്ങളായി ഈ മേഖലയിൽ അടിച്ചമർത്തപ്പെട്ട എല്ലാവരോടുമൊപ്പം

TRENDING

Top Featured

[Blogs][carousel animated][#FF0000]

pra?????a

{picture#https://external-maa2-1.xx.fbcdn.net/safe_image.php?d=AQAHyE34ImFUuTmy&w=600&h=600&url=fbstaging%3A%2F%2Fgraph.facebook.com%2Fstaging_resources%2FMDE0NDg4Mzk1NzU3NDUzODY6ODcxNDQ1MTcx&cfs=1&_nc_hash=AQBYDByhHmlIViKV} adv pra?????a onl?ne {facebook#https://www.facebook.com/advprathibha} {twitter#https://www.twitter.com/advprathibha} {google#https://plus.google.com/u/0/} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://www.youtube.com/channel/UCBBqqTu4VzZCI9mCTf9eHbA?sub_confirmation=1} {instagram#https://instagram.com/advprathibha?igshid=lttfep6ajagj}

Contact Form

Name

Email *

Message *

Powered by Blogger.