കായംകുളം മണ്ഡലത്തിൽ ഭഗവതിപ്പടി -കരീലക്കുളങ്ങര - മല്ലിക്കാട്ടുകടവ് - ബാക്‌വാട്ടർ റോഡിനു 20 കോടി രൂപയുടെ അംഗീകാരം കിഫ്ബിയിൽ നിന്നും ലഭിച്ചു.
9.61 കിലോമീറ്റർ നീളമുള്ള റോഡ് ആധുനിക ബിഎം ആൻഡ് ബിസി സാങ്കേതികവിദ്യ ഉപയോഗിച്ച് ദേശീയ നിലവാരത്തിലാണ് നിർമ്മിക്കുന്നത്.പത്തിയൂർ പാലം അടക്കം എട്ടോളം ചെറുതും വലുതും ആയ കൽവെർട്ടുകൾ, ട്രാഫിക് സേഫ്റ്റി വർക്കുകൾ, സൈൻ ബോർഡ്‌കൾ എന്നിവ സ്ഥാപിക്കും.