പ്രിയരേ,
സുഖ ദുഃഖ സമ്മിശ്രമാണ് ജീവിതം... 2019 ഒരു പാട് സംഭവ വികാസങ്ങളോടെ കടന്നു പോയി. കായംകുളം മണ്ഡലത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിൽ ആണ് 2019 നെ പറഞ്ഞു വിടുന്നത്.. ഇനിയും ഉണ്ട് തുടങ്ങി വെച്ചത് പൂർത്തിയാക്കാൻ . അതൊക്കെ സമയബന്ധിതമായി പൂർത്തിയാക്കും..
കായംകുളം നാടിന്റെ സമഗ്ര വികസനം മാത്രമാണെന്റെ ലക്ഷ്യം. രാഷ്ട്രീയ മൂല്യങ്ങളിൽ ഉറച്ച് നിന്ന് പാർലമെന്ററി പ്രവർത്തനത്തെ എന്റെ പാർട്ടിയുടെയും ഗവൺമെന്റിന്റെയും ലക്ഷ്യത്തിനനുസരിച്ച് കൊണ്ടുപോകാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്..
എന്റെ ശ്രദ്ധയിൽ നേരിട്ടും, പാർട്ടി വഴിയും മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വരുന്ന വിഷയങ്ങളെ തികഞ്ഞ ആന്മാർത്ഥതയോടെ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ നടക്കാതെയും ഇരുന്നിട്ടുണ്ട്. എങ്കിലും സാധ്യമായതൊക്കെ ചെയ്തിട്ടുണ്ട്..
2019 ൽ ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ വിദ്യാഭ്യാസ ഹൈടെക് മണ്ഡലമാകാൻ കായംകുളത്തിന് കഴിഞ്ഞിട്ടുണ്ട്. പുതിയ ഒരു വികസന സംസ്ക്കാരം നമ്മുടെ കായംകുളത്ത് കൊണ്ടുവരാൻ കഴിഞ്ഞു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഇതിനകം ഏകദേശം-121കോടിയുടെ റോഡുകൾ (എംഎൽഎ എ ഡി എസ്& എസ് ഡി എഫ് ഉൾപ്പെടെ),
102.36 കോടി യുടെ പാലങ്ങൾ,,)
102.36കോടിയുടെ വിവിധ കെട്ടിടങ്ങൾ
ഫിഷറീസ് റോഡ്-10.69കോടി
മൈനർ ഇറിഗേഷൻ-2.49കോടി
എം എൽ എ ഫണ്ടിൽ സ്കൂളുകൾക്ക് കമ്പ്യൂട്ടർ-59.21ലക്ഷം.