("Chhattisgarh -Bhupesh Baghel, Madhya Pradesh - Kamal Nath, Puducherry - V. Narayanasamy, Punjab - Amarinder Singh, Rajasthan - Ashok Gehlot ")
ഈ മുകളിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ ഭരിക്കുന്നത് ആരാ ? കോൺഗ്രസ് അല്ലേ. എന്താ അവിടെ ഒന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രത്യേക നിയമസഭ കൂടാത്തത്..
ഭരണഘടന അട്ടിമറിക്കുന്ന തരത്തിൽ ജനങ്ങളിൽ ഭയമുണ്ടാക്കുന്ന അവസ്ഥ സംജാതമാകുമ്പോൾ കേരളത്തിലെ മുഖ്യമന്ത്രി തലയുയർത്തി നിന്ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തു. സഭ ഒന്നടങ്കം പ്രമേയം പാസ്സാക്കി. ഏതെങ്കിലും മതത്തിനോ ജാതിക്കോ നേരെയുള്ള കടന്നാക്രമണം ആയി മാത്രം കാണുന്നവർ ഉണ്ടാകും. എന്നാൽ ഇത് ഏതെങ്കിലും മതത്തിന്റെയോ ജാതിയുടേയോ പ്രശ്നമല്ല.. തലയിൽ അല്പമെങ്കിലും ആൾ താമസമുള്ള മതനിരപേക്ഷ ചിന്തയുള്ള ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന്... പലയിടത്തും ചില തീവ്ര മത സംഘടനകൾ ആളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ഭീതിപ്പെടുത്തുന്നുമുണ്ട്. ധൈര്യമുള്ള ഭരണാധികാരി ഉള്ള നാടാണ് കേരളം.. ചങ്കൂറ്റത്തോടെ എടുക്കുന്ന തീരുമാനം നടപ്പാക്കാൻ ശേഷിയുള്ള ആൾ. അതിൽ നിന്ന് തന്നെ ഒരു കാര്യം തീരുമാനിക്കാം. ഒരു ജനതയെ ഭയത്തിൽ നിന്നും മോചിപ്പിക്കാൻ കേരളത്തിന്റെ ഭരണാധികാരി എന്ന നിലയിൽ അദ്ദേഹത്തിന് കഴിഞ്ഞു.. ഭയമുള്ള മനസ്സിന് ഒന്നും ചെയ്യാൻ കഴിയില്ല. അപ്പോൾ ഭയരഹിതമായി ജീവിക്കാൻ നമ്മൾക്ക് തന്ന ആത്മവിശ്വാസം ആണ് ഏറ്റവും വലുത്. അതിൽ തന്നെ ആദ്യ ഘട്ടത്തിൽ നാം വിജയിച്ചിരിക്കുന്നു.💪💪
പിന്നെ ശബരിമല വിഷയം വന്നപ്പോൾ ഈ കേരളത്തിൽ സുവർണ്ണാവസരം വന്നു ഉത്തർപ്രദേശ് മോഡൽ ഒക്കെ നടത്താം എന്നും പകൽകിനാവ് കണ്ട BJP ക്കും അതിലൂടെ പത്ത് വോട്ടിന് വേണ്ടി അവർക്കൊപ്പം നിന്ന കോൺഗ്രസിന്റെയും ആഗ്രഹം നടപ്പായില്ല. ഇപ്പോഴും വരുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോൺഗ്രസ് നടത്തുന്ന ചില രാഷ്ട്രീയ യോഗങ്ങൾ ഇടതുപക്ഷത്തിനെതിരെ ആക്കി തീർക്കാൻ അവർ ശ്രമിക്കുന്നത് കാണുന്നുണ്ട്. പക്ഷേ ഇവിടെ ജനങ്ങൾ കാണേണ്ട ഒരു കാര്യം ഉണ്ട്.കേരളം നാളിതുവരെ കാണാത്ത തരത്തിലുള്ള വികസനപ്രവർത്തനങ്ങളാണ്
ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത്.അത് കണ്ടില്ല എന്ന് നടിക്കാൻ ആർക്കുമാവില്ല. രാഷ്ട്രീയ വിരോധത്തിന് പേരിൽ ഇതിൽ എന്തെങ്കിലും ഒക്കെ പറയാം പക്ഷേ ആത്യന്തികമായി ആയി രാഷ്ട്രീയ തിമിരം ബാധിക്കാത്ത കണ്ണ് വെച്ച് നോക്കിയാൽ ഇന്ന് കേരളത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ നിങ്ങൾക്ക് നേരിട്ട് കാണാവുന്നതാണ്.. മറ്റെല്ലായിടത്തും കാര്യം പറയുന്നില്ല. നിങ്ങൾ തിരുവനന്തപുരം പട്ടണത്തിൽ വരിക അവിടെ നടക്കുന്ന റോഡ് വികസനം അതൊരുപക്ഷേ നേരിട്ട് കണ്ടു ബോധ്യപ്പെടേണ്ട കാര്യമാണ് . നാഷണൽ ഹൈവേ ഭാഗങ്ങൾ എല്ലാം തന്നെ വീതികൂട്ടി മേൽപ്പാലങ്ങൾ സൃഷ്ടിച്ചു വലിയ മാറ്റം വരുത്തിയിരിക്കുന്നു .നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇതിനുമുൻപ് മറ്റൊരു സർക്കാരിനും ഇത്രയൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. KIIFB ഉപയോഗിച്ചും മറ്റ് ഫണ്ട് ഉപയോഗിച്ചും ചെയ്യാവുന്ന വികസനങ്ങൾ ഒക്കെ തന്നെ ചെയ്യുന്നു. പക്ഷേ എന്നിട്ടും ഒരു വികസനവും അധികാരത്തിലിരുന്നപ്പോൾ ചെയ്യാതിരുന്ന യുഡിഎഫ് വികസനം ഇല്ല എന്നു മുറവിളി കൂട്ടുന്നു അന്ധമായ രാഷ്ട്രീയ വിരോധം മാത്രമാണ് യുഡിഎഫ് ന്. ഇത് ഇവിടുത്തെ പൊതുജനങ്ങൾ മനസ്സിലാക്കണം കാരണം അധികാരത്തിൽ ഇരുന്ന സമയത്ത് ഒരുപക്ഷേ അഞ്ചുവർഷക്കാലം കേരളത്തിൻറെ തനതായ യാതൊരു വികസന പ്രവർത്തനങ്ങളും ഒരിഞ്ചുപോലും ഇവരുടെ കാലത്ത് മുന്നോട്ടു പോയിട്ടില്ല . എന്നാൽ ഇന്ന് കേന്ദ്ര ഗവൺമെൻറിൻറെ പ്രത്യേക സഹായങ്ങൾ ഒന്നും തന്നെ ലഭിക്കാതെ കേരളത്തിലെ ഗവൺമെൻറ് സർവതല സ്പർശിയായ വലിയ വികസനങ്ങൾ ചെയ്തുകൊണ്ട് ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാവുന്നു . അപ്പോൾ ഇനി വിലയിരുത്തേണ്ടത് അത് കേരളത്തിലെ ജനങ്ങൾ ആണ് .കോൺഗ്രസിന്റെയും ബിജെപിയുടെയും അന്ധമായ ഇടതുപക്ഷ വിരോധം മൂലം വരുന്ന തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനെതിരെ നീക്കം നടത്താൻ ആയിട്ട് പൗരത്വ നിയമം അടക്കം ഉപയോഗിക്കാമെന്ന് കോൺഗ്രസ് കരുതുന്നുണ്ടെങ്കിൽ , ബിജെപി കരുതുന്നുണ്ടെങ്കിൽ അതിനു മറുപടി കൊടുക്കാൻ ഈ നാട്ടിലെ പ്രബുദ്ധരായ പൊതുജനങ്ങൾ തയ്യാറാവണം. കാരണം കോൺഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനത്തും പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ അവർക്ക് ആർക്കും കഴിഞ്ഞിട്ടില്ല എന്നുള്ളതുംകേരളത്തെ വ്യത്യസ്തമാക്കുന്നു .
ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ് നാം ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. നമ്മുടെ നാടിനെ രക്ഷിക്കാൻ. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഇടതുപക്ഷത്തിന്റെ ചങ്കൂറ്റം തിരിച്ചറിഞ്ഞ് ജാതി മത ചിന്ത ചിഹ്നങ്ങളിൽ പ്പെടാത്ത സമരങ്ങളിൽ അണിചേരൂ.. ഒരിടത്തും ഡിറ്റെൻഷൻ ക്യാംപുകൾ ഉയരാതിരിക്കട്ടെ ..💪💪💪💪💪💪💪