തമസോമാ ജ്യോതിർഗമയാ...💥💥


        എഴുതേണ്ട പറയേണ്ട എന്ന് കരുതും പക്ഷേ ഉള്ളിൽ തിങ്ങി കൂടുന്ന ചില തികട്ടലുകൾ അത് പറഞ്ഞേ മതിയാവൂ. ഒരിക്കൽ എന്റെ ഒരു മാധ്യമ സുഹൃത്ത് മറ്റൊരു മാധ്യമ പ്രവർത്തകൻ എന്നെ കുറിച്ച് പറഞ്ഞ കമന്റ് എന്നോട്  പങ്കു വെച്ചു. .. "ഇവരെന്തിനാണ് എല്ലാ വിഷയത്തിലും അഭിപ്രായം പറയുന്നത് എന്ന് , സീനിയർ ആയ ആലപ്പുഴയിലെ ലീഡേഴ്സ് പോലും അഭിപ്രായം പറയാത്ത ചില വിഷയത്തിൽ ഇവർ മാത്രം എന്തിനാണ് ഇങ്ങനെ എഴുതുന്നതും പറയുന്നതും എന്ന്.. ആ സുഹൃത്ത് അടക്കമുള്ളവരോട് ഒന്നേ പറയാനുള്ളൂ. നട്ടെല്ല് ഉള്ളതുകൊണ്ട് തന്നെയാണ് ഞാൻ ഇങ്ങനെ ആയത്.. ഇനിയും അങ്ങനെ ആവു ..എന്റെ ജില്ലാ പഞ്ചായത്ത് കാലം ഒക്കെ ഞാൻ ഓർക്കാറുണ്ട്.. എത്രയൊക്കെ ഉപദ്രവങ്ങൾ എനിക്ക് അന്ന് ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നോ . ഹൃദയം തകർക്കുന്ന തരത്തിൽ ഞാൻ ചെയ്യാത്ത ഇന്നും ചെയ്യാൻ അറിയാത്ത ചിന്തിക്കാത്ത അഴിമതി കഥകൾ ചമച്ചു വിട്ടിട്ടുണ്ട് ചിലർ. അതൊക്കെ എന്നെ കൂടുതൽ കരുത്തുള്ളവൾ ആക്കിയിട്ടുമുണ്ട്. ഇനി നിയമസഭാ  തെരഞ്ഞെടുപ്പ് വന്നപ്പോൾ പ്രധാന മാധ്യമങ്ങളൊക്കെ സർവ്വേ ഫലത്തിൽ ഞാൻ പരാജയപ്പെടും എന്ന് എഴുതി വിട്ടു.. ഇന്നും ഞാൻ ഓർക്കുന്നു.. ഒരിക്കലും ഞാൻ അവർക്ക് അരുമയായിരുന്നില്ല.. 🧘അതുകൊണ്ട് തന്നെ എന്നെ പോലെയുള്ള സ്ത്രീകളെ പലപ്പോഴും അവർ കണ്ടില്ലെന്ന് നടിക്കാറുമുണ്ട്..അതിനൊരുദാഹരണം CbL (കായംകുളം വള്ളംകളി ) ഏറ്റവും ഭംഗിയായി നടത്തിയപ്പോഴും ഒരു നല്ല വാർത്തയും കായംകുളത്തെ കുറിച്ച് കണ്ടില്ല.. (നെഹ്റു ട്രോഫിയോട് കിടപിടിക്കുന്ന റാലി അടക്കം സംഘടിപ്പിച്ചപ്പോഴും ) ഇല്ലാത്ത ഒരു കള്ള വാർത്ത ഒരു പ്രമുഖ പത്രം ബോക്സിൽ കൊടുത്തു പരിപാടിയുടെ ശോഭ കെടുന്ന രീതിയിൽ .. എന്തിനായിരുന്നോ എന്തോ🧘
                        ഇപ്പോ ഇതെഴുതാൻ കാര്യം കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്ന ചില വാർത്തകളുടെ അടിസ്ഥാനത്തിൽ ആണ്. തിരുവനന്തപുരത്ത് കുഞ്ഞുങ്ങളുടെ വാർത്ത. എന്തൊക്കെ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ ആണ് എന്റെ മാധ്യമങ്ങളേ നിങ്ങൾ പടച്ചുവിട്ടത്.. പല പത്രങ്ങളുടെയും ഫ്രണ്ട് പേജ് ഒന്ന് എടുത്തു നോക്കിയാ ഞെട്ടി ബോധം പോകും.😔🙃.. കഴിയ്ക്കാനില്ലാതെ അമ്മയും മക്കളും , മണ്ണ് തിന്ന് കുഞ്ഞുങ്ങൾ😬🥺.. സാംസ്ക്കാരിക കേരള മേ ലജ്ജിക്കൂ ഇങ്ങനെ പോകുന്നു വാർത്തകൾ ... ഇപ്പോ സത്യാവസ്ഥ ഒക്കെ പുറത്ത് വന്നു.. ആറ് മക്കൾക്ക് ജന്മം കൊടുത്ത മനുഷ്യൻ മാത്രമാണ് കുഞ്ഞുങ്ങളുടെ ദുരവസ്ഥക്ക് ഉത്തരവാദി.. അയാൾ മാത്രം. ജന്മം കൊടുക്കുന്ന മക്കൾക്ക് അന്നം കൊടുത്തും വിദ്യാഭ്യാസം നൽകിയും പോറ്റിവളർത്താൻ ജോലി ചെയ്യണം.. ഇവിടെന്താ സംഭവിച്ചെ കുഞ്ഞുങ്ങളെ നോക്കിയില്ല എന്ന് മാത്രമല്ല, അവരെ മർദ്ദിക്കുകയും ചെയ്യുമെന്ന് പറയുന്നു.. ആ പിതാവിനെ ആദ്യം അറസ്റ്റ് ചെയ്യണം. മദ്യപാന ശീലം ചികിൽസയിലൂടെ മാറ്റാൻ കഴിയുമെങ്കിൽ അതിനും ശ്രമിക്കണം.. 
                    പ്രിയരേ,... ഇവിടെ യഥാർത്ഥ വില്ലൻ ആരാണ് . നിസംശയം എനിക്ക് പറയാൻ ആവും "മദ്യം ..മദ്യം തന്നെയാണ് ആ കുടുംബത്തിൽ വില്ലനായത്. മദ്യപിച്ച ബോധമില്ലാത്ത കൊള്ളരുതാത്തവനായ, 6 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ  ആ പിതാവ് തന്നെയാണ് കുറ്റക്കാരൻ, കുഞ്ഞുങ്ങളെ നോക്കിയില്ല എന്ന ഗുരുതര കുറ്റം ചെയ്തവൻ. വാർഡ് മെമ്പർ ,ആശ പ്രവർത്തകർ, അംഗൻവാടിക്കാർ ഇവരൊക്കെ ചെറുതായി കുറ്റം ചെയ്തിട്ടുണ്ട്.. (കുടുംബ സംബന്ധമായ കാര്യമായതിനാൽ ചില പരിമിതകളും ഇടപെടുന്നവർക്ക് ഉണ്ടാകാം എന്ന വസ്തുതയും ചൂണ്ടികാണിക്കട്ടെ. ) ..
                   യഥാർത്ഥ വില്ലനായ മദ്യത്തെ തുറന്നു കാണിച്ച് മദ്യപാനിയായ ഗൃഹനാഥൻമാരുടെ വീട്ടിലെ മക്കൾ അനുഭവിക്കുന്ന ശരിയായ മാനസികവും ശാരീരികവുമായ സംഘർഷത്തെ കുറിച്ച് നമ്മൾക്ക് ചിന്തിയ്ക്കാം. ഇടപെടാം.. പത്ത് വോട്ടിന് വേണ്ടി അല്ലെങ്കിൽ ജനകീയനായ മുഖ്യമന്ത്രിയെ ഒന്ന് ഇകഴ്ത്താൻ ഈ ഗവൺമെന്റ് ആണ് കുഴപ്പം എന്ന് പ്രചരിപ്പിക്കാൻ നിങ്ങൾ (ചില മാധ്യമങ്ങളും തലയിൽ ആൾതാമസം അശേഷം ഇല്ലാത്ത ചില കോൺഗ്രസ് RSS വിടുപണിക്കാരും ) എന്തിനെയും ആയുധമാക്കുമ്പോൾ നിരക്ഷരരായ തെറി ഭ്രാന്തൻ മാർ  സമനില തെറ്റി സോഷ്യൽ മീഡിയ വാളുകളിൽ തെറി ശർദ്ദിക്കുമ്പോഴും നിങ്ങൾ ഓർക്കുക.. ഈ കേരളം ഒരുപാട് മുന്നിലാണ്. ഒരുപാട് ... ലോകത്തിന്റെ മുന്നിൽ തന്നെ ഈ കേരളം മാതൃകയാവുകയാണ്.. ഒരു പഴമുറം കൊണ്ട് പിണറായി എന്ന വികസന സൂര്യനെയോ ... വികസന ക്ഷേമങ്ങൾക്ക് നേതൃത്വം നൽകുന്നു ഇടതുപക്ഷത്തെയോ നിങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല. ഒന്നും..." തമസോമാ ജ്യോതിർ ഗമയ🙏 "

Post a Comment

TRENDING

Top Featured

[Blogs][carousel animated][#FF0000]
[facebook][blogger]

pra?????a

{picture#https://external-maa2-1.xx.fbcdn.net/safe_image.php?d=AQAHyE34ImFUuTmy&w=600&h=600&url=fbstaging%3A%2F%2Fgraph.facebook.com%2Fstaging_resources%2FMDE0NDg4Mzk1NzU3NDUzODY6ODcxNDQ1MTcx&cfs=1&_nc_hash=AQBYDByhHmlIViKV} adv pra?????a onl?ne {facebook#https://www.facebook.com/advprathibha} {twitter#https://www.twitter.com/advprathibha} {google#https://plus.google.com/u/0/} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://www.youtube.com/channel/UCBBqqTu4VzZCI9mCTf9eHbA?sub_confirmation=1} {instagram#https://instagram.com/advprathibha?igshid=lttfep6ajagj}

Contact Form

Name

Email *

Message *

Powered by Blogger.