എത്ര നല്ല നാടായിരുന്നു എന്റേത്.. ഒരു പക്ഷേ ഏറ്റവും സുന്ദരമായ ബാല്യകാലം ..ക്ലാസ്സിൽ കൂടെ അടുത്തിരിക്കുന്ന ആൾ ഏതു ജാതിയാണെന്നോ ഏതു മതമാണെന്നോ അറിയാതെ ഞങ്ങൾ വളർന്ന സ്കൂൾക്കാലം ..അല്ല ഞങ്ങളെ വളർത്തിയ കുട്ടിക്കാലം.. അന്ന് ഞങൾക്ക് ഗാന്ധിജിയെയും നെഹ്‌റുവിനെയും ഡോ.രാധാകൃഷ്ണനെയും അറിയാമായിരുന്നു.. സഖാവ് ഇ എം എസിനേയും ആർ ശങ്കറിനേയും . സഖാവ് നായനാരെയും ഗൗരിയമ്മയേയും കമ്യൂണിസ്റ് കോൺഗ്രസ് പ്രസ്ഥാനങ്ങളെയും അറിയാമായിരുന്നു.. കുട്ടിക്കാലം സുഖകരമായ സുഗന്ധ ഓർമ്മയായിരുന്നു 80 കളിലും 90 കളിലും..
മെല്ലെ മെല്ലെ ക്ഷേത്രങ്ങളോട് ചേർന്ന് കുറുവടി രാഷ്ടീയം തുടങ്ങി.. അവിടെ ഭക്തർക്ക് എണ്ണ, കർപ്പൂരം, നെയ്, മാല, തുടങ്ങിയ പൂജാദ്രവ്യങ്ങൾ വിൽക്കാൻ എന്ന പേരിൽ സംഘപരിവാർ പിടിമുറുക്കാൻ തുടങ്ങി .. ജാതി ജാതിയെയും മതം മതത്തെയും തിരയാൻ ആരംഭിച്ചു.. ഭക്‌തിയുടെ മറവിൽ , ആൾ ദൈവങ്ങളുടെ മറവിൽ അന്ധവിശ്വാസത്തിൽ അത് രാജ്യമാകെ പുതിയ ഒരു ജാതി മത രാഷ്ട്രീയ ചിന്തക്ക് വിഷ ബീജം പാകൽ ആയിരുന്നു എന്ന് നമ്മൾ ശരിക്കും അറിഞ്ഞത് 2010 അടുത്താണ്. അതെ നമ്മുടെ രാജ്യത്തെ ജാതി മത വർഗ്ഗ ചിന്തയുടെയും അന്ധവിശ്വാസത്തിന്റെയും നട്ടാൽ കുരുക്കാത്ത കള്ളപ്രചരണത്തിന്റെയും താവളമാക്കി സംഘ പരിവാരങ്ങളും മനുവാദികളും മാറ്റി കൊണ്ടേയിരുന്നു..
വിലക്കയറ്റം വന്നപ്പോൾ ആഗോളവൽക്കരണം വന്നപ്പോൾ ആസിയാൻ കരാറിൽ ഒപ്പിട്ടപ്പോൾ ആണവ റിയാക്ടർ ഇന്ത്യയുടെ മണ്ണിൽ ഇറക്കാൻ കരാർ ഒപ്പിട്ടപ്പോൾ ഇവിടെ എതിർ ശബ്ദം തീർത്തത് ഇടതുപക്ഷമായിരുന്നു. അതെ അതെന്നും ജനപക്ഷമായിരുന്നു.. ഇടതുപക്ഷം സോഷ്യലിസ്റ്റ് ആശയങ്ങൾ ഉയർത്തി മാനവികതയിൽ ഊന്നി മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി നിരന്തരം പോരാടി കൊണ്ടിരുന്നു.. അന്ന് മാറി നിന്നവരും അപമാനിച്ചവരും ഉണ്ട് .. അറിയുക പ്രിയരെ ഈ നാട്ടിലെ മതങ്ങൾക്ക് വേണ്ടിയല്ല മനുഷ്യന് വേണ്ടി നിർഭയം സംസാരിക്കാൻ തെരുവിൽ ഇറങ്ങിയത് ഇടതുപക്ഷമാണ്. ഇത് ജാതിയുടെയും മതത്തിന്റെയും സമരമല്ല.. നമ്മുടെ തന്നെ കൂടെപിറപ്പുകളുടെ ആത്മവിശ്വാസത്തിന്റെ , ഭയരഹിതമായ ജീവിതത്തിന്റെ ,നിലനിൽപ്പിന്റെ സമരമാണ്. അതെ ഭയം, സംശയം ഇവ രണ്ടും മനുഷ്യനെ മുന്നോട്ട് നയിക്കില്ല. ഭയമില്ലാതെ പിറന്ന മണ്ണിൽ ജീവിക്കാൻ കഴിയണം നമ്മൾക്ക് .. അതിനാവട്ടെ ഓരോ മുദ്രാവാക്യവും💪💪💪