വേണം കുട്ടനാടിന് സംരക്ഷണം. സമാനതകളില്ലാത്ത സംരക്ഷണം
ആലപ്പുഴ ജില്ലയിൽ കുട്ടനാട് ഉൾപ്പെടെ ഉണ്ടായ രൂക്ഷമായ വെള്ളപ്പൊക്കം വലിയ നാശ നഷ്ടമാണ് ജനങ്ങൾക്ക് ഉണ്ടാക്കിയിരിക്കുന്നത്. സമുദ്രനിരപ്പിന് താഴെയാണ് കുട്ടനാട് സ്ഥിതി ചെയ്യുന്നത്. ജലഗതാഗതം പ്രധാന ആശ്രയമായിരുന്ന കുട്ടനാട്ടിൽ ഇന്ന് നിരവധി റോഡുകൾ വന്നു.പാലങ്ങൾ വന്നു. പാടശേഖരങ്ങളെ കീറിമുറിച്ച് നിരവധി റോഡുകൾ ഉണ്ടായി.. ജലഗതാഗതംമെല്ലെ അപ്രത്യക്ഷമാകുന്നു. കുട്ടനാട്ടിൽ ജലാശയങ്ങളിൽ ഹൗസ് ബോട്ടുകൾ നിരനിരയായി സ്ഥാനംപിടിച്ചു.മാലിന്യ സംസ്ക്കരണം പലപ്പോഴും ജലാശയങ്ങളിലേക്കുള്ള മാലിന്യങ്ങളുടെ വലിച്ചെറിയലായി. പാടശേഖരങ്ങളിലെ കീടനാശിനി കലർന്ന വെള്ളം ജലാശയങ്ങളിലേക്ക് പമ്പ് ചെയ്യപ്പെടുന്നു.. ജലമലിനീകരണം ഭയാനകമായി പല ഗ്രാമങ്ങളെയും ഗ്രസിച്ചിരിക്കുന്നു. സെപ്റ്റിക് ടാങ്കുകളിലെ പൈപ്പുകൾ പോലും ജലാശയങ്ങളിലേക്ക് പലയിടത്തും വെച്ചിരിക്കുന്നു. അശാസ്ത്രീയമായ പല നിർമ്മാണ പ്രവർത്തനങ്ങളും കാലം തെറ്റുന്ന കൃഷിയും ജലത്തിന്റെ സ്വച്ഛമായ ഒഴുക്കിനെ ബാധിച്ചിരിക്കുന്നു... ക്യാൻസർ രോഗം പല ഗ്രാമങ്ങളിലും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.നിർഭാഗ്യവശ ാൽ ഒരു ശാസ്ത്രീയ പഠനവും നടന്നിട്ടില്ല.. കുട്ടനാടിനെ രക്ഷിക്കാൻ വന്ന പാക്കേജ് കുട്ടനാടിന്റെ ശിക്ഷാ പാക്കേജായി.... രോഗവും ദുരിതവും ദാരിദ്ര്യവും സുരക്ഷിതതത്വമില്ലായ്മയും കുട്ടനാടിനെ അക്ഷരാർത്ഥത്തിൽ ഇന്നു വെള്ളപ്പൊക്ക കാലത്ത് തകർത്തിട്ടുണ്ട്. ഗവൺമെന്റ് സഹായം എത്തിക്കാൻ നന്നായി പരിശ്രമിച്ചിട്ടുണ്ട്. പക്ഷേ ഇനിയുംവലിയ തരത്തിൽ ഉള്ള ഇടപെടലും സഹായവും കുട്ടനാടിന് ആവശ്യമാണ്. ഒപ്പം മാലിന്യ നിർമ്മാർജ്ജനം, ജലഗതാഗതത്തിന്റെ പുന:സ്ഥാപനം, ജലാശയങ്ങൾ ആഴം കൂട്ടി നീരൊഴുക്ക് വർദ്ധിപ്പിക്കേണ്ടതായുണ്ട്. കാർഷിക കലണ്ടർ ചെയ്താൽ കൃഷി ഏകീകരിക്കാനും തണ്ണീർമുക്കം ഷട്ടർ കൃത്യമായി തുറക്കുകയും അടക്കുകയും ചെയ്യാൻ കഴിയും... കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിൽ അതിൽ ഏറ്റവും ഭംഗിയുള്ള സ്ഥലം കുട്ടനാട് ആണ്. 300 കോടിയിൽപരം രൂപയുടെ നെല്ലുൽപ്പാദിപ്പിക്കുന്ന മണ്ണിൽ പണി ചെയ്യുന്ന അനുഭവസമ്പത്തുള്ള ഹൃദയ വിശുദ്ധിയുള്ള പച്ചയായ മനുഷ്യരുടെ നാട്.... വേണം കുട്ടനാടിന് സംരക്ഷണം. സമാനതകളില്ലാത്ത സംരക്ഷണം....