Latest Post

പ്രിയരേ,
("Chhattisgarh -Bhupesh Baghel, Madhya Pradesh - Kamal Nath, Puducherry - V. Narayanasamy, Punjab - Amarinder Singh, Rajasthan - Ashok Gehlot ")
                       ഈ മുകളിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ ഭരിക്കുന്നത് ആരാ ? കോൺഗ്രസ് അല്ലേ. എന്താ അവിടെ ഒന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രത്യേക നിയമസഭ കൂടാത്തത്.. 
        ഭരണഘടന അട്ടിമറിക്കുന്ന തരത്തിൽ ജനങ്ങളിൽ ഭയമുണ്ടാക്കുന്ന അവസ്ഥ സംജാതമാകുമ്പോൾ കേരളത്തിലെ മുഖ്യമന്ത്രി തലയുയർത്തി നിന്ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തു. സഭ ഒന്നടങ്കം പ്രമേയം പാസ്സാക്കി. ഏതെങ്കിലും മതത്തിനോ ജാതിക്കോ നേരെയുള്ള കടന്നാക്രമണം ആയി മാത്രം കാണുന്നവർ ഉണ്ടാകും. എന്നാൽ ഇത് ഏതെങ്കിലും മതത്തിന്റെയോ ജാതിയുടേയോ പ്രശ്നമല്ല.. തലയിൽ അല്പമെങ്കിലും ആൾ താമസമുള്ള മതനിരപേക്ഷ ചിന്തയുള്ള ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന്... പലയിടത്തും ചില തീവ്ര മത സംഘടനകൾ ആളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ഭീതിപ്പെടുത്തുന്നുമുണ്ട്. ധൈര്യമുള്ള ഭരണാധികാരി ഉള്ള നാടാണ് കേരളം.. ചങ്കൂറ്റത്തോടെ എടുക്കുന്ന തീരുമാനം നടപ്പാക്കാൻ ശേഷിയുള്ള ആൾ. അതിൽ നിന്ന് തന്നെ ഒരു കാര്യം തീരുമാനിക്കാം. ഒരു ജനതയെ ഭയത്തിൽ നിന്നും മോചിപ്പിക്കാൻ കേരളത്തിന്റെ ഭരണാധികാരി എന്ന നിലയിൽ അദ്ദേഹത്തിന് കഴിഞ്ഞു.. ഭയമുള്ള മനസ്സിന് ഒന്നും ചെയ്യാൻ കഴിയില്ല. അപ്പോൾ ഭയരഹിതമായി ജീവിക്കാൻ നമ്മൾക്ക് തന്ന ആത്മവിശ്വാസം ആണ് ഏറ്റവും വലുത്. അതിൽ തന്നെ ആദ്യ ഘട്ടത്തിൽ നാം വിജയിച്ചിരിക്കുന്നു.💪💪
                      പിന്നെ ശബരിമല വിഷയം വന്നപ്പോൾ ഈ കേരളത്തിൽ സുവർണ്ണാവസരം വന്നു ഉത്തർപ്രദേശ് മോഡൽ ഒക്കെ നടത്താം എന്നും പകൽകിനാവ് കണ്ട BJP ക്കും അതിലൂടെ പത്ത് വോട്ടിന് വേണ്ടി അവർക്കൊപ്പം നിന്ന കോൺഗ്രസിന്റെയും ആഗ്രഹം നടപ്പായില്ല. ഇപ്പോഴും വരുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോൺഗ്രസ് നടത്തുന്ന ചില രാഷ്ട്രീയ യോഗങ്ങൾ ഇടതുപക്ഷത്തിനെതിരെ ആക്കി തീർക്കാൻ അവർ ശ്രമിക്കുന്നത് കാണുന്നുണ്ട്. പക്ഷേ ഇവിടെ ജനങ്ങൾ കാണേണ്ട ഒരു കാര്യം ഉണ്ട്.കേരളം നാളിതുവരെ കാണാത്ത തരത്തിലുള്ള വികസനപ്രവർത്തനങ്ങളാണ് 
ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത്.അത് കണ്ടില്ല എന്ന് നടിക്കാൻ ആർക്കുമാവില്ല. രാഷ്ട്രീയ വിരോധത്തിന് പേരിൽ ഇതിൽ എന്തെങ്കിലും ഒക്കെ പറയാം പക്ഷേ ആത്യന്തികമായി ആയി രാഷ്ട്രീയ തിമിരം ബാധിക്കാത്ത കണ്ണ് വെച്ച് നോക്കിയാൽ ഇന്ന് കേരളത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ നിങ്ങൾക്ക് നേരിട്ട് കാണാവുന്നതാണ്.. മറ്റെല്ലായിടത്തും കാര്യം പറയുന്നില്ല. നിങ്ങൾ തിരുവനന്തപുരം പട്ടണത്തിൽ വരിക അവിടെ നടക്കുന്ന റോഡ് വികസനം അതൊരുപക്ഷേ നേരിട്ട് കണ്ടു ബോധ്യപ്പെടേണ്ട കാര്യമാണ് . നാഷണൽ ഹൈവേ ഭാഗങ്ങൾ എല്ലാം തന്നെ വീതികൂട്ടി മേൽപ്പാലങ്ങൾ സൃഷ്ടിച്ചു വലിയ മാറ്റം വരുത്തിയിരിക്കുന്നു .നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇതിനുമുൻപ് മറ്റൊരു സർക്കാരിനും ഇത്രയൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. KIIFB ഉപയോഗിച്ചും മറ്റ് ഫണ്ട് ഉപയോഗിച്ചും ചെയ്യാവുന്ന വികസനങ്ങൾ ഒക്കെ തന്നെ ചെയ്യുന്നു. പക്ഷേ എന്നിട്ടും ഒരു വികസനവും അധികാരത്തിലിരുന്നപ്പോൾ ചെയ്യാതിരുന്ന യുഡിഎഫ് വികസനം ഇല്ല എന്നു മുറവിളി കൂട്ടുന്നു അന്ധമായ രാഷ്ട്രീയ വിരോധം മാത്രമാണ് യുഡിഎഫ് ന്. ഇത് ഇവിടുത്തെ പൊതുജനങ്ങൾ മനസ്സിലാക്കണം കാരണം അധികാരത്തിൽ ഇരുന്ന സമയത്ത് ഒരുപക്ഷേ അഞ്ചുവർഷക്കാലം കേരളത്തിൻറെ തനതായ യാതൊരു വികസന പ്രവർത്തനങ്ങളും ഒരിഞ്ചുപോലും ഇവരുടെ കാലത്ത് മുന്നോട്ടു പോയിട്ടില്ല . എന്നാൽ ഇന്ന് കേന്ദ്ര ഗവൺമെൻറിൻറെ പ്രത്യേക സഹായങ്ങൾ ഒന്നും തന്നെ ലഭിക്കാതെ കേരളത്തിലെ ഗവൺമെൻറ് സർവതല സ്പർശിയായ വലിയ വികസനങ്ങൾ ചെയ്തുകൊണ്ട് ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാവുന്നു . അപ്പോൾ ഇനി വിലയിരുത്തേണ്ടത് അത് കേരളത്തിലെ ജനങ്ങൾ ആണ് .കോൺഗ്രസിന്റെയും ബിജെപിയുടെയും അന്ധമായ ഇടതുപക്ഷ വിരോധം മൂലം വരുന്ന തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനെതിരെ നീക്കം നടത്താൻ ആയിട്ട് പൗരത്വ നിയമം അടക്കം ഉപയോഗിക്കാമെന്ന് കോൺഗ്രസ് കരുതുന്നുണ്ടെങ്കിൽ , ബിജെപി കരുതുന്നുണ്ടെങ്കിൽ അതിനു മറുപടി കൊടുക്കാൻ ഈ നാട്ടിലെ പ്രബുദ്ധരായ പൊതുജനങ്ങൾ തയ്യാറാവണം. കാരണം കോൺഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനത്തും പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ അവർക്ക് ആർക്കും കഴിഞ്ഞിട്ടില്ല എന്നുള്ളതുംകേരളത്തെ വ്യത്യസ്തമാക്കുന്നു .
         ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ് നാം ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. നമ്മുടെ നാടിനെ രക്ഷിക്കാൻ. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഇടതുപക്ഷത്തിന്റെ ചങ്കൂറ്റം തിരിച്ചറിഞ്ഞ് ജാതി മത ചിന്ത ചിഹ്നങ്ങളിൽ പ്പെടാത്ത സമരങ്ങളിൽ അണിചേരൂ.. ഒരിടത്തും ഡിറ്റെൻഷൻ ക്യാംപുകൾ ഉയരാതിരിക്കട്ടെ ..💪💪💪💪💪💪💪

       തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും മറ്റ് തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോഴും മാത്രം വികസനം ചർച്ച ചെയ്യുന്നവരല്ല ഞങ്ങൾ ഇടതുപക്ഷവും ഇടതുപക്ഷത്തെ ജനപ്രതിനിധികളും ..എനിക്ക് വ്യക്തമായി അക്കമിട്ട് പറയാൻ കഴിയുന്ന നിരവധി ആയ വികസന പ്രവർത്തനങ്ങൾ നമ്മുടെ കായംകുളത്ത് നടത്താൻ കഴിഞ്ഞു..ഒപ്പം നഗരസഭക്കും.. പഞ്ചായത്തുകൾ ആറെണ്ണവും ഒരു നഗരസഭയും ഉൾക്കൊള്ളുന്ന നമ്മുടെ കായംകുളം മണ്ഡലത്തിൽ എംഎൽഎ ഫണ്ടും പൊതുമരാമത്ത് ഫണ്ടും ഫിഷറീസ് ഫണ്ടും വൈദ്യുത വകുപ്പിന്റെ ഫണ്ടും പിന്നെ കിട്ടാവുന്ന എല്ലാ ഫണ്ടും ഉപയോഗിച്ച് പ്രവർത്തികൾ നടത്തുകയാണ്. ഇതിന് മുൻപ് ഇത്രയും ഫണ്ട് വന്നിട്ടില്ല, എനിക്ക് ഉറപ്പാണ്..ഇതിൽ അഴിമതിയെ പൂർണ്ണമായും തുടച്ചുനീക്കിയാണ് ഈ നിമിഷം വരെ ഞാൻ പ്രവർത്തിച്ചിട്ടുള്ളത്.. അതുപോലെ തന്നെ ഏറ്റവും കൂടുതൽ അപകടം നടന്നിരുന്ന നമ്മുടെ മണ്ഡലത്തിൽ അപകടം നന്നായി കുറക്കുന്നതിന് സാങ്കേതികമായി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുമുണ്ട്. ഇനിയും ഹൈവേയിൽ ചില പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. റോഡ് സേഫ്റ്റി യിൽ നിന്നുള്ള ഫണ്ടും എം എൽ എ ഫണ്ടും ഉപയോഗിച്ച് കായംകുളം പാലം മുതൽ ചൂള തെരുവ് വരെ തെരുവ് വിളക്ക് കത്തിച്ചത് മുതൽ ദിശാസൂചികകൾ,റിഫ്ലക്ടറുകൾ,സ്റ്റഡുകൾ, തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്..പിന്നെ നാഷണൽ ഹൈവേ വൈഡനിങ് ഗവൺമെന്റ് തന്നെ ഇപ്പോൾ മുന്തിയ പരിഗണനയിൽ ഏറ്റെടുത്തിട്ടുണ്ട്. അതു കൂടി വേഗമാകേണ്ടതുണ്ട്.. ഇപ്പോൾ കൃഷ്ണപുരത്ത് ബ്ലാക്ക് സ്പോട്ടിന്റെ വർക്ക് നടക്കുന്നതും നിങ്ങൾക്ക് കാണാം. കൂടാതെ നമ്മുടെ KP റോഡ്, ഒന്നാംകുറ്റി - കുറ്റിപ്പുറം റോഡ്,കായംകുളം തിരുവല്ല റോഡ്, കായംകുളം ചെങ്ങന്നൂർ റോഡ്,ചൂനാട് നിന്നുള്ള ഉള്ള കോട്ട പുഴക്കൽ -തഴവ റോഡ് ,കൃഷ്ണപുരം, ചൂനാട് റോഡ് ,ചെട്ടികുളങ്ങര ചുനക്കര റോഡ്,ഭഗവതി പടി മല്ലിക്കാട്ട് കടവ് ബാക്ക് വാട്ടർറോഡ്,ഇതൊക്കെ നിങ്ങൾക്ക് നോക്കിയാൽ കാണാം ആധുനിക നിലവാരത്തിൽ പ്രവൃത്തികൾ നടക്കുന്നതാണ്..എല്ലാം നിർമ്മാണം പൂർത്തീകരണ ഘട്ടത്തിൽ ആണ്. കൂടാതെ നമ്മുടെ തീയേറ്റർ അതും 23 ന് നിർമ്മാണം തുടങ്ങും. ഇപ്പോൾ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. നടന്നു തീർന്നതും തുടങ്ങാൻ പോകുന്നതുമായ ഒരുപാട് ഉണ്ട് ഇനിയും പറയാൻ .. ചെയ്യാൻ ഇനിയും ഉണ്ട് പക്ഷേ കുറഞ്ഞ കാലം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ പുതിയടം പ്രയാർ ആലുംപീടിക റോഡ് ,ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മുട്ടേൽ പാലം, ,കൂട്ടും വാതുക്കൽ കടവ് പാലം, തുടങ്ങി പറയാൻ ഏറെ ഉണ്ട് ഇനിയും ..ഇതൊക്കെയല്ലേ പറയേണ്ടത് പ്രചരിപ്പിക്കേണ്ടത്.. കഴിഞ്ഞ എം എൽ എ തുടങ്ങി വെച്ചതും ഒരു പാട് ബുദ്ധിമുട്ടി നമ്മൾ ഇപ്പോൾ പൂർത്തീകരിച്ച ഇതുവരെ നമ്പർ കിട്ടാതെ തുടർ പ്രവർത്തനം തടസ്സം നിൽക്കുന്ന 2 പ്രോജക്ടുകൾ (കായൽ തീരവും അതിർത്തി ചിറയും)അതും ഞങ്ങൾ പരമാവധി തടസ്സങ്ങൾ നീക്കാൻ ശ്രമിച്ചു വരികയാണ്. അപ്പോ ഏതെങ്കിലും തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞു  വരുന്ന ചിലർ കാണണം ഈ വികസനങ്ങൾ ഒക്കെ കണ്ണുതുറന്ന് ...  
NB    ഫേയ്സ്ബുക്ക് ഉപയോഗിച്ച് വികസനം അറിയിക്കുന്നത് ഫേയ്സ് ബുക്കിൽ അഭിരമിയ്ക്കയാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതിനിയും നിർബാധം തുടരും ട്ടോ💪🙏

നമ്മുടെ കായംകുളത്തെ സ്ത്രീ സൗഹൃദ മണ്ഡലമാക്കാൻ നടത്തുന്ന പരിശ്രമത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പില്‍ നിന്നും 1.72 കോടി രൂപ ചിലവഴിച്ച് കായംകുളം മണ്ഡലത്തില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടി നിർമ്മാണം പൂർത്തീകരിച്ച 9 സ്ത്രി സൗഹൃദ വിശ്രമ കേന്ദ്രങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി സഖാവ്  ജി.സുധാകരൻ നിർവ്വഹിച്ചു.

മണ്ഡലത്തിൽ ടെക്നിക്കല്‍ ഹൈസ്കൂള്‍ കൃഷ്പുരം, പ്രാഥമിക ആരോഗ്യകേന്ദ്രം ദേവികുളങ്ങര, പ്രാഥമിക ആരോഗ്യകേന്ദ്രം കൃഷ്ണപുരം, ഗവ: വനിത പോളിടെക്നിക്ക് കായംകുളം, ബ്ലോക്ക്റി സോഴ്സ് സെന്‍റർ കായംകുളം, ഗവ: ജി.എച്ച്.എസ്.എസ് കായംകുളം, കായംകുളം പോലീസ് സ്റ്റേഷന്‍, പഞ്ചായത്ത് ഹൈസ്കൂള്‍ പത്തിയൂർ, പ്രാഥമിക ആരോഗ്യകേന്ദ്രം ചെട്ടികുളങ്ങര എന്നീ കേന്ദ്രങ്ങളിലാണ് സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

വിശാലമായ വിശ്രമ മുറി, ശുചിമുറികള്‍, നാപ്കിന്‍ ഡിസ്ട്രോയിംഗ് മെഷീന്‍, വാട്ടർ ഫില്‍ട്ടർ, ഫർണ്ണീച്ചറുകള്‍ എന്നീ സൗകര്യങ്ങള്‍ വിശ്രമ കേന്ദ്രങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ട്.

പ്രിയരേ,
സുഖ ദുഃഖ സമ്മിശ്രമാണ് ജീവിതം... 2019 ഒരു പാട് സംഭവ വികാസങ്ങളോടെ കടന്നു പോയി. കായംകുളം മണ്ഡലത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിൽ ആണ് 2019 നെ പറഞ്ഞു വിടുന്നത്.. ഇനിയും ഉണ്ട് തുടങ്ങി വെച്ചത് പൂർത്തിയാക്കാൻ . അതൊക്കെ സമയബന്ധിതമായി പൂർത്തിയാക്കും..
         കായംകുളം നാടിന്റെ സമഗ്ര വികസനം മാത്രമാണെന്റെ ലക്ഷ്യം. രാഷ്ട്രീയ മൂല്യങ്ങളിൽ ഉറച്ച് നിന്ന്  പാർലമെന്ററി പ്രവർത്തനത്തെ എന്റെ പാർട്ടിയുടെയും ഗവൺമെന്റിന്റെയും ലക്ഷ്യത്തിനനുസരിച്ച് കൊണ്ടുപോകാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്..
              എന്റെ ശ്രദ്ധയിൽ നേരിട്ടും, പാർട്ടി വഴിയും മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വരുന്ന വിഷയങ്ങളെ തികഞ്ഞ ആന്മാർത്ഥതയോടെ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ നടക്കാതെയും ഇരുന്നിട്ടുണ്ട്. എങ്കിലും സാധ്യമായതൊക്കെ ചെയ്തിട്ടുണ്ട്..
      2019 ൽ ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ വിദ്യാഭ്യാസ ഹൈടെക് മണ്ഡലമാകാൻ കായംകുളത്തിന്  കഴിഞ്ഞിട്ടുണ്ട്. പുതിയ ഒരു വികസന സംസ്ക്കാരം നമ്മുടെ കായംകുളത്ത് കൊണ്ടുവരാൻ കഴിഞ്ഞു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഇതിനകം ഏകദേശം-121കോടിയുടെ റോഡുകൾ (എംഎൽഎ  എ ഡി എസ്& എസ്  ഡി എഫ് ഉൾപ്പെടെ),
102.36 കോടി യുടെ പാലങ്ങൾ,,)
102.36കോടിയുടെ വിവിധ കെട്ടിടങ്ങൾ 
ഫിഷറീസ് റോഡ്-10.69കോടി 
മൈനർ ഇറിഗേഷൻ-2.49കോടി 
എം എൽ എ ഫണ്ടിൽ സ്കൂളുകൾക്ക് കമ്പ്യൂട്ടർ-59.21ലക്ഷം.
കേരഗ്രാമം പദ്ധതി-1.94 കോടി , നാഷണൽ ഹൈവേയിൽ നമ്മുടെ കായംകുളത്തെ തെരുവു വിളക്കുകൾ കത്തിക്കാൻ  ഏകദേശം ഒരു കോടി രൂപ അങ്ങനെ അങ്ങനെ ഒരുപാട് പദ്ധതികൾ .. കൂടാതെ ചികിൽസാ സഹായം പരമാവധി എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്.. ഇനിയുമുണ്ട് ഏറെ ..എല്ലാവരും കൂടെ ഉണ്ടാകണം നവകേരളത്തിൽ  നവ കായംകുളത്തിനായി🙏🙏🙏🙏🙏

ലോകാ സമസ്താ സുഖിനോ ഭവന്തു .. എത്ര നല്ല മനോഹരമായ മന്ത്രധ്വനി മുഴുങ്ങുന്ന നാടായിരുന്നു നമ്മുടേത്. എന്നാൽ ഭക്തർ ആണെന്ന് പറയുകയും  മന്ത്രങ്ങൾ ഉരുവിടുകയും ചെയ്യുന്ന പരമഭക്തൻമാർ എന്നു പറയുന്ന ഭരണാധികാരികളുടെ പ്രാർത്ഥിക്കുന്ന ചുണ്ടുകൾക്കും ചെയ്യുന്ന പ്രവർത്തികൾക്കും തമ്മിൽ ഒരു ബന്ധവും ഇല്ലാതെ വന്നിരിക്കുന്നു. ലോകത്തിനു മുഴുവൻ സുഖം വരട്ടെ എന്ന് പറഞ്ഞ മന്ത്രധ്വനികൾ മുഴങ്ങിയ നാട്ടിൽ പൗരത്വ ബില്ലിലൂടെ ഒരു വിഭാഗം ജനങ്ങൾക്ക് തന്നെ പിറന്ന നാട്ടിൽ ജീവിക്കുന്നത് തന്നെ സംശയകരമായ സാഹചര്യത്തിലൂടെ പോകുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുന്നു.. ഒരു ഹൈന്ദവ കുടുംബത്തിൽ കുഞ്ഞുനാളുകളിൽ എന്താണ് ദൈവത്തിനോട് പ്രാർത്ഥിക്കേണ്ടത്‌ എന്ന് ചോദിക്കുമ്പോൾ " ലോക സമസ്ത സുഖിനോ ഭവന്തു എന്ന് പ്രാർത്ഥിക്കാൻ പറയും.. കുഞ്ഞു മനസ്സുകളുടെ കൗതുകത്തിൽ മന്ത്രധ്വനിയുടെ അർത്ഥം ചോദിക്കുമ്പോ അമ്മമാർ പറയുന്നത് മനോഹരമായ മറുപടി ആണ്.. ലോകത്തുള്ള ഒരു പുൽക്കൊടിക്ക് പോലും ഒരു അപകടവും വരരുത് എന്ന്.." നോക്കൂ ഒരു പുൽക്കൊടിക്ക് പോലും അപകടം വരരുത് എന്ന മഹാമന്ത്രധ്വനി മുഴങ്ങിയ നമ്മുടെ നാടിനെ എത്ര പെട്ടെന്നാണ് ഭയത്തിന്റെയും വിദ്വേഷത്തിന്റെയും സംശയത്തിന്റെയും മുന്നിലേക്ക് കപട ഭക്തവേഷവും മന്ത്രവും ഉപയോഗിക്കുന്ന ഭരണാധികാരികളെ നിങ്ങൾ മുറിവേൽപ്പിച്ചത്.

pra?????a

{picture#https://external-maa2-1.xx.fbcdn.net/safe_image.php?d=AQAHyE34ImFUuTmy&w=600&h=600&url=fbstaging%3A%2F%2Fgraph.facebook.com%2Fstaging_resources%2FMDE0NDg4Mzk1NzU3NDUzODY6ODcxNDQ1MTcx&cfs=1&_nc_hash=AQBYDByhHmlIViKV} adv pra?????a onl?ne {facebook#https://www.facebook.com/advprathibha} {twitter#https://www.twitter.com/advprathibha} {google#https://plus.google.com/u/0/} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://www.youtube.com/channel/UCBBqqTu4VzZCI9mCTf9eHbA?sub_confirmation=1} {instagram#https://instagram.com/advprathibha?igshid=lttfep6ajagj}

Contact Form

Name

Email *

Message *

Powered by Blogger.