തമസോമാ ജ്യോതിർഗമയാ


ഭയങ്കര ഇരട്ടത്താപ്പാണ് 
നമ്മുടെ പല മാധ്യമങ്ങൾക്കും 
ചില മനുഷ്യർക്കും . .

ഒരു സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ ഞാൻ കണ്ടിട്ടുള്ള ചില നിരീക്ഷണങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. 

എന്തിനും ഏതിനും രാഷ്ട്രീയക്കാരെയും പൊതു പ്രവർത്തകരെയും ഭരണത്തിൽ ഇരിക്കുന്നവരെയും കുറ്റപ്പെടുത്തുന്ന ഒരു പ്രവണത  ഇവരിൽ ഞാൻ കാണാറുണ്ട്. പക്ഷേ നിങ്ങൾക്ക് ഒരാളെ വിമർശിക്കാം പക്ഷേ അത് യഥാർത്ഥ വിമർശനം കേൾക്കേണ്ടവർക്ക് രക്ഷപ്പെടാനുള്ള അവസരമായ് പലപ്പോഴും മാറാറുണ്ട്. അത് ഒരു ഉദാഹരണത്തിലൂടെ കുറച്ചു കൂടി വ്യക്തമാക്കാം.. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരക്കണക്ക് അപേക്ഷകൾ ആണ് മാസം തോറും വരുന്നത്. അധികവും എം എൽ എ ഓഫീസ് വഴി കൃത്യമായ് നൽകുന്നവയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് യാതൊരു കാലതാമസവും വരുത്താതെ അത് പരിശോധിച്ച് റെവന്യൂ ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുക്കുന്നു. പിന്നെയാണ് കാത്തിരിപ്പ്. അനാവശ്വമായ കാലതാമസം പലപ്പോഴും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നാണ്.അപേക്ഷ കൊടുത്തു കാത്തിരിക്കുന്നവർ എന്താണ് കരുതുന്നത്, ഇത് എംഎൽഎ ഓഫീസ് ആണ് കാലതാമസം വരുത്തുന്നത് എന്നാണ്.  ഇവിടെ ആണ് യഥാർത്ഥ പ്രതികൾ രക്ഷപ്പെടുന്നത് .രോഗത്തിന്റെ തീവ്രതയും വേദനയും ചികിൽസക്ക് പണം കാത്തിരിക്കുന്ന അവസ്ഥയും മനുഷ്യത്വമില്ലാത്ത പല ഉദ്യോഗസ്ഥർക്കും അറിയില്ലല്ലോ ... ഇവിടെ ആരാണ് പഴി കേൾക്കുന്നത് .. വിധിക്കപ്പെട്ട ജനപ്രതിനിധികൾ .ഇത് ഒരു ഉദാഹരണം മാത്രമാണ്. എവിടെയാണോ ഫയൽ പെന്റിംഗ് ഇരിക്കുന്നത് ആ ഫയൽ നോക്കുന്ന ആളിന്റെ ഫോൺ നമ്പർ സഹിതം അപേക്ഷകനെ അറിയിക്കാൻ ഒരു സംവിധാനം വേണം. വിവര സാങ്കേതികവിദ്യയുടെ വളർച്ച അതിനൊക്കെ കൂടി ഉപകരിക്കട്ടെ .....    

     ഇനി കുടിവെള്ളത്തിന്റെ കാര്യം പരിശോധിക്കാം.. 

പൈപ്പ് പൊട്ടി വെള്ളം പാഴായാൽ വാട്ടർ അതോറിട്ടിയിലേക്ക് പഞ്ചായത്ത് മെമ്പർ വിളിക്കും, പഞ്ചായത്ത് പ്രസിഡന്റ് വിളിക്കും ,നാട്ടുകാർ വിളിക്കും,എം എൽ എ വിളിക്കും ആകെ കൂട്ട വിളിയാണ്. ആദ്യത്തെ വിളിയിൽ വരേണ്ടവരല്ലേ വാട്ടർ അതോറിറ്റിക്കാർ... മാസാമാസം ശമ്പളം എണ്ണി വാങ്ങുന്നത് ഇതൊക്കെ കുറ്റമറ്റതായി ചെയ്യാനല്ലേ ... പക്ഷേ ആരെങ്കിലും കുറ്റക്കാരായ EE, AXE, AE തുടങ്ങി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വിമർശിക്കാറുണ്ടോ ?? ഇല്ല അവരൊക്കെ വിമർശനത്തിന് അതീതരാണല്ലോ അല്ലേ .. 

ഇനി കൃഷി, ജലസേചനം ,മൃഗസംരക്ഷണ വകുപ്പുകൾ നോക്കാം... 

ഇതൊക്കെ പരസ്പര ബന്ധമുള്ള വകുപ്പുകൾ ആണല്ലോ. കൃഷി ഇല്ലാതിരുന്ന സ്ഥലങ്ങളിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുണ്ടായിരുന്നു.. ചില സ്ഥലങ്ങളിൽ എങ്കിലും .. നെല്ലില്ലാ, നാളികേര മില്ല പച്ചക്കറിയില്ല എങ്കിലും കൃഷി ആഫീസിൽ "സർ " ഉണ്ട്. ഫയൽ ഉണ്ട് . പല നഗര പ്രദേശങ്ങളും ഒരു കാലത്ത് അങ്ങനെയായിരുന്നു. ആരെങ്കിലും വിമർശിക്കുമോ? ഇല്ല..... കല്ല്കെട്ട് മാത്രമാണോ ഇറിഗേഷൻ വകുപ്പിന്റെ ജോലി .. വരട്ടാറും മലയൻ കനാലും കാപ്പിത്തോടും കേരളത്തിൽ സ്യഷ്ടിക്കപ്പെട്ടതിൽ ജലസേചന വകുപ്പിന് പങ്കുണ്ട്. ഇന്ന് കോടികൾ ചെലവഴിക്കണം അതൊക്കെ പുനരുദ്ധരിക്കാൻ ....
തോട് മലിനമാകുമ്പോൾ കൃത്യമായ ഇടപെടൽ നടത്തണം വകുപ്പ്.
ക്യഷി ഭൂമി നികത്തുമ്പോൾ കൃത്യമായി ഇടപെടണം ക്യഷി വകുപ്പും റവന്യൂ വകുപ്പും ... മൃഗങ്ങളെ വളർത്തുന്ന പ്രത്യേകിച്ച് ഉപജീവനത്തിനായി പശുവിനെ വളർത്തുന്നവരുടെ ഒപ്പം നിൽക്കണം മൃഗസംരക്ഷണ വകുപ്പ്.കർഷകരുടെ അടുത്ത് അവരുടെ പ്രശ്നങ്ങൾ അറിഞ്ഞ് നിൽക്കണം കൃഷി വകുപ്പ്.  പൈപ്പ് പൊട്ടി വെള്ളം പോകുന്ന കണ്ടാൽ ആദ്യം വേദനിക്കേണ്ടത് വാട്ടർ അതോറിറ്റിക്കാകണം.റോഡിൽ ഒരു കുഴി രൂപപ്പെട്ടാൽ അത് അഗാധ ഗർത്തമാകാതെ ഉടനെ അടപ്പിക്കണം എഞ്ചിനീയർമാർ... ഒരു പ്രദേശം ഇരുട്ടിലായാൽ അവിടുത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സഹായത്തോടെ വേഗം ലൈറ്റ് ഇട്ട് കൊടുക്കണം KSEB, ഇങ്ങനെ നിരവധി കാര്യങ്ങൾ...

ഇനിയും ഉണ്ട് ഒരുപാട് പറയാൻ, എഴുതാൻ ... 
ഇത് ഒരു ഓർമ്മപ്പെടുത്തൽ ആണ് 

ജനപ്രതിനിധികൾ ആണ് രാഷ്ട്രീയക്കാരാണ് എല്ലാത്തിനും ഉത്തരവാദികൾ എന്ന ഒരു ഗൂഢമായ ബോധപൂർവ്വമുള്ള ക്യാംപയിനിലൂടെ ജനാധിപത്യം മാറി ഉദ്യോഗസ്ഥകേന്ദ്രീകൃത ഏകാധിപത്യ പ്രവണതക്ക് ശ്രമിക്കുന്ന ഗൂഢപ്രവർത്തനങ്ങളെ തിരിച്ചറിയാതെ പോകരുത്. നല്ലവരായ നിരവധി ഉദ്യോഗസ്ഥരെ എനിക്ക് അറിയാം... അത് ഒരു 50 % മാത്രം മൊത്തം പരിശോധിച്ചാൽ ...

ഞങ്ങൾ ചെയ്യേണ്ട ജോലികൾ ഞങ്ങൾ ക്യത്യമായി ചെയ്യാറുണ്ട് ...  ചെയ്യിക്കാൻ ശ്രമിക്കാറും ഉണ്ട്. പക്ഷേ തിരിച്ചറിയേണ്ടവരെ തിരിച്ചറിയണം.. കെ എസ് ഇ ബിയുടെ പോസ്റ്റിൽ ലൈറ്റിടാൻ എം എൽ എ , പഞ്ചായത്ത് മെമ്പർ ഇവർക്ക് കഴിയില്ല. റോഡിലെ കുഴിയിൽ നാട്ടുകാർ വീഴാതെ സമയബന്ധിതമായി അടക്കാൻ എഞ്ചിനീയർ വിചാരിക്കണം, പൈപ്പ് പൊട്ടി വെള്ളം പാഴായാൽ സമയബന്ധിതമായ് അടയ്ക്കാൻ ജല അതോറിറ്റി ഉദ്യോഗസ്ഥർ വിചാരിക്കണം.. ക്യഷി ഉദ്യോഗസ്ഥർ കർഷകരുടെ പ്രശ്നങ്ങൾ അറിഞ്ഞ് ഗവൺമെന്റിന്റെ ശ്രദ്ധയിൽ സമയബന്ധിതമായി കൊണ്ടുവരണം.. അവരുടെ പാടം മട വീണാൽ ,നെല്ലിന് രോഗം വന്നാൽ, വേനൽമഴ വന്നാൽ, സമയബന്ധിതമായി വിളവെടുക്കാൻ അങ്ങനെ കർഷകനോടൊപ്പം താങ്ങാകാൻ, വെറുതെ കിടക്കുന്ന ഭൂമിയിൽ കൃഷി ചെയ്യിക്കാൻ എല്ലാത്തിനും ...വെറുതെയല്ല നല്ലതുപോലെ ശമ്പളം നൽകുന്നുണ്ട് .. ജോലി ചെയ്യണം ... സാധാരണക്കാരന്റെ നീതി നിഷേധിക്കപ്പെടരുത്...'

ചില ഉദ്യോഗസ്ഥർക്ക് വലിയ വീര പരിവേഷം നമ്മുടെ ചില മാധ്യമങ്ങളും കൊടുക്കാറുണ്ട്. അത് പലപ്പോഴും തെറ്റിദ്ധാരണ പരത്താറുണ്ട്. അവരെ സമാധാനമായി ജോലി ചെയ്യാൻ വിടുക. ചീപ്പ് പബ്ലിസിറ്റി യിലൂടെ അനാവശ്യ താരപരിവേഷം കൊടുക്കേണ്ടതില്ല. അതും ഒരു തരം ഉദ്യോഗസ്ഥ അപ്രമാദിത്യത്തിലേക്ക് എത്തിക്കുകയേ ഉള്ളൂ.

ഭൂപരിഷ്ക്കരണം  നടപ്പിലാക്കിയ സമയത്ത് സഖാവ് ഇ.എം.എസ്സിനൊപ്പം എത്ര നല്ല ഉദ്യോഗസ്ഥരുണ്ടായിരുന്നിരിക്കാം. പക്ഷേ അവർ യഥാർത്ഥ ഉദ്യോഗസ്ഥരായിരുന്നു. സൗമ്യരും സത്യസന്ധരും അനാവശ്യ പബ്ലിസിറ്റിക്ക് പോകാതെ ഇരുന്നവരും ജനാധിപത്യ ഭരണ സംവിധാനത്തെ ബഹുമാനിക്കുന്നവരും ആയിരുന്നിരിക്കണം. ഒരു സിംഗത്തെയോ കളക്ടർ ബ്രോയേയൊ അങ്ങനെ ആരെയും അക്കാലത്ത് നമ്മൾ കണ്ടിട്ടില്ല.. ജനപ്രതിനിധികളോടൊപ്പം അല്ലെങ്കിൽ അവരേക്കാൾ മികച്ച് ഹൃദയം കൊണ്ട് സാധാരണക്കാരന് അർഹമായവ സമയത്ത് നൽകുന്നതിലാകട്ടെ ഉദ്യോഗസ്ഥ ശ്രദ്ധ. അതാവണം ഉദ്യോഗസ്ഥൻ..
 ഇത് ജനങ്ങളും തിരിച്ചറിയണം
Labels:

Post a Comment

[facebook][blogger]

pra?????a

{picture#https://external-maa2-1.xx.fbcdn.net/safe_image.php?d=AQAHyE34ImFUuTmy&w=600&h=600&url=fbstaging%3A%2F%2Fgraph.facebook.com%2Fstaging_resources%2FMDE0NDg4Mzk1NzU3NDUzODY6ODcxNDQ1MTcx&cfs=1&_nc_hash=AQBYDByhHmlIViKV} adv pra?????a onl?ne {facebook#https://www.facebook.com/advprathibha} {twitter#https://www.twitter.com/advprathibha} {google#https://plus.google.com/u/0/} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://www.youtube.com/channel/UCBBqqTu4VzZCI9mCTf9eHbA?sub_confirmation=1} {instagram#https://instagram.com/advprathibha?igshid=lttfep6ajagj}

Contact Form

Name

Email *

Message *

Powered by Blogger.